മുംബൈ റെയില്‍വേ സ്റ്റേഷനില്‍ മലയാളി വയോധികനെ അവശനിലയില്‍ കണ്ടെത്തി

മുംബൈയില്‍ മലയാളി വയോധികനെ റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ടെത്തി. പന്‍വേല്‍ റെയില്‍വേ സ്റ്റേഷനില്‍ അവശനിലയിലായിരുന്ന 69കാരനായ മലയാളിയെ യാത്രക്കാരാണ് കണ്ടെത്തിയത്. തുടര്‍ന്ന് വിവരമറിഞ്ഞ കേരളീയ കള്‍ച്ചറല്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഇദ്ദേഹത്തെ പന്‍വേല്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

READ ALSO:വസ്‌തുക്കച്ചവടത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തു; യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

അന്വേഷണത്തില്‍ തലശ്ശേരി സ്വദേശിയാണെന്നും രവീന്ദ്രന്‍ എന്നാണ് പേരെന്നുമാണ് വിവരം. ഭാര്യയുടെ പേര് ഷീലയെന്നും രണ്ടു പെണ്‍മക്കളുണ്ടെന്നും ഇയാള്‍ പറയുന്നു. പാനൂരില്‍ ചുരുപറമ്പിലാണ് വീട്. പറമ്പത്ത് ഹൗസ് എന്നാണ് വീട്ടുപേര്.

READ ALSO:സംസ്ഥാനത്ത് ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കും; മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

തീരെ അവശ നിലയിലാണ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചതെന്ന് കെ കെ എസ് ഭാരവാഹികള്‍ പറഞ്ഞു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് കേരളീയ കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് മനോജ് കുമാര്‍ എം എസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News