എറണാകുളത്ത് വയോധികയെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

എറണാകുളം കോതമംഗലത്ത് വയോധികയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോതമംഗലം കള്ളാടിന് സമീപമാണ് സംഭവം. ചെങ്ങമനാട്ട് ഏലിയാസിന്റെ ഭാര്യ സാറാമ്മയാണ് കൊല്ലപ്പെട്ടത്. 72 വയസ്സായിരുന്നു. ഉച്ചക്ക് ഒരു മണിക്കും മൂന്നു മണിക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന.

Also Read: തീര്‍ഥാടന ടൂറിസം സാധ്യതകള്‍ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കും: ഡോ. തോമസ് ഐസക്ക്

ഈ സമയം സാറാമ്മ വീട്ടില്‍ തനിച്ചായിരുന്നു. ജോലി കഴിഞ്ഞ് നാലുമണിയോടെ വീട്ടില്‍ തിരിച്ചെത്തിയ മരുമകളാണ് സാറാമ്മയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇവര്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കോതമംഗലം പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Also Read: തോൽവി മുന്നിൽ കണ്ട് ബിജെപി വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നു: എൽഡിഎഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News