ശവപ്പെട്ടിയില്‍ നിന്ന് മുട്ടുന്ന ശബ്ദം; ആശുപത്രി അധികൃതര്‍ മരിച്ചെന്ന് വിധിയെഴുതിയ 76കാരിക്ക് ‘പുനര്‍ജന്മം’

ആശുപത്രി അധികൃതര്‍ മരിച്ചെന്ന് വിധിയെഴുതിയ 76കാരിക്ക് ‘പുനര്‍ജന്മം’. ബെല്ല മൊണ്ടോയ എന്ന സ്ത്രീയാണ് ‘മരിച്ച്’ രണ്ടാം ദിവസം ഉയിര്‍ത്തെഴുന്നേറ്റത്. ഇക്വഡോറിലെ ബാബാഹോയോ നഗരത്തിലാണ് സംഭവം നടന്നത്.

Also Read- എൺപതുകളിലെ മലയാള സിനിമാ നടിമാരുടെ ഒത്തുചേരൽ വൈറലാവുന്നു

ബെല്ലയെ കിടത്തിയ ശവപ്പെട്ടിയില്‍ നിന്ന് മുട്ടുകേട്ടാണ് മകന്‍ ഗില്‍ബര്‍ട്ട് തുറന്നു നോക്കിയത്. ആദ്യ നോട്ടത്തില്‍ തന്നെ ഗില്‍ബര്‍ട്ട് ഒന്നു നടുങ്ങി. ബെല്ല അതാ കണ്ണ് തുറന്നു കിടക്കുന്നു. ഉടന്‍ തന്നെ ഗില്‍ബര്‍ട്ട് അമ്മയേയും കൊണ്ട് വീണ്ടും ആശുപത്രിയിലേക്ക് ഓടി. ബെല്ല മരിച്ചെന്ന് 2 ദിവസം മുന്‍പ് പ്രഖ്യാപിച്ച അതേ ആശുപത്രിയിലേക്കാണ് ഗില്‍ബര്‍ട്ട് വീണ്ടും എത്തിയത്. പരിശോധനയില്‍ അമ്മയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് കണ്ടെത്തി.

Also Read- ഷാജന്‍ സ്‌കറിയയ്ക്ക് തിരിച്ചടി, മറുനാടന്റെ ആവശ്യം കോടതി തള്ളി

പക്ഷാഘാതം ബാധിച്ചാണ് ബെല്ല മൊണ്ടോയയെ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ചത്. അവിടെ വെച്ച് ഹൃദയാഘാതം കൂടി ഉണ്ടായി. ആശുപത്രി അധികൃതര്‍ മരിച്ചുവെന്ന് അറിയിക്കുക മാത്രമല്ല, മരണ സര്‍ട്ടിഫിക്കറ്റും നല്‍കി. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ഗില്‍ബര്‍ട്ട് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News