ആളുമാറി വൃദ്ധയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യമന്തിയ്ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുമെന്ന് കുടുംബം. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കുടുംബം പരാതി നൽകുക. ഉടന്‍ ഇതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരതിയമ്മയുടെ അഭിഭാഷകന്‍ പറഞ്ഞു.
ALSO READ: സ്പീക്കറുടെ പ്രസ്താവന ആയുധം നൽകിയതിന് തുല്യം; വി ഡി സതീശൻ
കള്ളിക്കാട് സ്വദേശി രാജഗോപാല്‍ വീട്ടുജോലിക്കാരിക്കെതിരെ നൽകിയ പരാതിയാണ് ആളുമാറി ഭാരതിയമ്മയിലേക് എത്തിയത്. കേസിന്റെ പേരിൽ ഭാരതിയമ്മ കോടതി കയറിയത് നാല് വര്‍ഷമാണ്. ജാമ്യത്തിലിറങ്ങിയ പ്രതിക്ക് പകരം പൊലീസ് ആളുമാറി ഭാരതിയമ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയയം, പ്രതിയുടെ പേര് ഭാരതിയമ്മ എന്നാണെന്നും ഒരേ വിലാസമാണെന്നുമാണ് സംഭവത്തിൽ പാലക്കാട് സൗത്ത് പൊലീസ് പറയുന്നത്. ഈ ചൊവ്വാഴ്ച പരാതിക്കാരൻ നേരിട്ട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി ഇതല്ല പ്രതിയെന്ന് മൊഴി നൽകിയതോടെയാണ് ഭാരതിയമ്മ നാലുവര്ഷമായി അനുഭവിക്കുന്ന ദുരിതത്തിന് അവസാനമായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here