ആലുവയില്‍ വയോധിക ഫ്‌ലാറ്റിന് മുകളില്‍ നിന്നും ചാടി മരിച്ചു. ആലുവ ബാങ്ക് കവലയിലെ ബിവറേജ് ഷോപ്പിനു സമീപം അമിറ്റി ഫ്‌ളാറ്റില്‍ താമസിക്കുന്ന 71 വയസ്സുള്ള ശാന്തമണിയമ്മ ആണ് മരിച്ചത്. ഫ്‌ലാറ്റിന്റെ ഏഴാം നിലയില്‍ നിന്നാണ് ഇവര്‍ ചാടിയത്.
രാവിലെ അഞ്ചു മണിയോടെയാണ് മൃതദേഹം കണ്ടത്. ഫ്‌ളാറ്റിലെ പതിനൊന്നാം നിലയില്‍ താമസിക്കുന്ന ഇവര്‍ ആഭരണങ്ങള്‍ ഫ്‌ളാറ്റില്‍ അഴിച്ചു വച്ചിരുന്നു. ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇവരെ പാര്‍ക്കിങ് ഏരിയക്ക് സമീപം വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത് ഇന്ന് പുലര്‍ച്ചെയാണ്. ഏറെ കാലമായി ശാന്തമണിയമ്മ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. ഇത് ആത്മഹത്യ ആണെന്നാണ് സംശയിക്കുന്നത്.പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here