മരിച്ചാല്‍ പുനര്‍ജീവിപ്പിക്കുമെന്ന് അവകാശവാദം; വയോധികയെ അടിച്ച് കൊന്നു

മരിച്ചാല്‍ പുനര്‍ജീവിപ്പിക്കുമെന്ന അവകാശവാദം ഉന്നയിച്ച് 85-കാരിയെ അടിച്ചുകൊന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വയോധികയെ ക്രൂരമായി മര്‍ദിച്ചുകൊന്ന കേസിലാണ് മുഖ്യപ്രതിയായ പ്രതാപ് സിങ്ങിനെ പൊലീസ് പിടികൂടിയത്. ഇയാള്‍ വയോധികയെ ആക്രമിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.

ഉദയ്പുരിലെ ഗോഗുണ്ട മേഖലയിലെ ഉള്‍പ്രദേശത്താണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. പ്രദേശവാസിയായ കല്‍ക്കി ബായ് ഗമേതി എന്ന 85-കാരിയാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന പ്രതാപ് സിങ് 85-കാരിയെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നും അടിയേറ്റാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നുമാണ് പൊലീസ് പറയുന്നത്.

also read; ഭീഷണിപ്പെടുത്തി പണംതട്ടി; പെരിന്തല്‍മണ്ണ മലയാളം ടെലിവിഷന്‍ തിരൂര്‍ ബ്യൂറോ ചീഫ് ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരാണ് കൃത്യം മൊബൈലില്‍ പകര്‍ത്തിയത്. മദ്യപിച്ചതിനാല്‍ വിഭ്രാന്തിയിലായിരുന്ന പ്രതാപ് സിങ് വയോധികയെ തടഞ്ഞുനിര്‍ത്തിയാണ് മര്‍ദിച്ചത്. സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ ഇയാളെ തടയാന്‍ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ ഇയാള്‍ വയോധികയെ കുട കൊണ്ട് അടിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതി, താന്‍ പരമശിവന്റെ അവതാരമാണെന്ന് പറഞ്ഞാണ് സ്ത്രീയെ ആക്രമിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

also read; കൈക്കൂലി കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍; രാജസ്ഥാനില്‍ മേയറെ പുറത്താക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News