ആലപ്പുഴ ആറാട്ടുപുഴയിൽ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. തെരുവുനായയുടെ ആക്രമണത്തിൽ അരയന്റെചിറയില്‍ കാര്‍ത്യായനി (81) ആണ് മരിച്ചത്. വീട്ടുമുറ്റത്തിരുന്ന കാര്‍ത്യായനിയെ നായ ആക്രമിക്കുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം.
മുഖം പൂർണ്ണമായും തെരുവുനായ കടിച്ചെടുത്തു. ഒരു കണ്ണ് മാത്രമാണ് മുഖത്ത് അവശേഷിക്കുന്നത്. വൈകിട്ട് 5 മണിയോടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് സംഭവം. കാർത്യായിനിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Also read: ജാതിയും മതവുമില്ല, ശിശുക്ഷേമ സമിതിയിൽ കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷത്തിൽ ബേബിയായി എം എ ബേബിയും
An elderly woman was bitten to death by a street dog in Aratupuzha, Alappuzha. Aryantechirail Kartyayani (81) died after being attacked by a stray dog.The preliminary information available is that the dog attacked Kartyayani who was in the backyard.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here