മിക്‌സി വേണ്ട, തനതായ ശൈലിയിൽ ചൂടത്ത് ഒരു തണുപ്പൻ തണ്ണിമത്തൻ ജ്യൂസ് അടിച്ചാലോ? വൈറലായി വീഡിയോ, കണ്ടത് 31 മില്ല്യൺ ആളുകൾ

വേനൽചൂടിന് പരിഹാരമായി നിരവധി പാനീയങ്ങൾ ഉണ്ടെങ്കിലും തണ്ണിമത്തൻ ജ്യൂസിനോളം വരില്ല മറ്റൊന്നും. കടകളിലും വീടകങ്ങളിലും ഇപ്പോൾ തണ്ണിമത്തൻ നിറ സാന്നിധ്യമാണ്. ഇപ്പോഴിതാ മിക്‌സിയും മറ്റ് പാത്രങ്ങളും ഒന്നുമില്ലാതെ തണ്ണിമത്തൻ ജ്യൂസ് ഉണ്ടാക്കുന്ന പ്രായമായ ഒരു സ്ത്രീയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയികൊണ്ടിരിക്കുന്നത്. തനതായ ശൈലിയിലാണ് ഇവർ തണ്ണിമത്തന്‍ ജ്യൂസുണ്ടാക്കുന്നത്.

ALSO READ: ‘മോദി അച്ഛനെയും ജേഷ്ഠനെയും പോലെയെന്ന് പത്മജ വേണുഗോപാൽ’, മുരളീധരൻ ഇതെങ്ങനെ താങ്ങുമെന്ന് സോഷ്യൽ മീഡിയ

ഒരു വൃദ്ധ വലിയ തണ്ണിമത്തനുമായി ഇരിക്കുന്നതും, അവര്‍ കത്തി ഉപയോഗിച്ച് തണ്ണിമത്തന്റെ മുകള്‍ഭാഗം മുറിച്ചുമാറ്റുന്നുതും ആദ്യം വിഡിയോയിൽ കാണാം. ശേഷം ഒരു വിസ്‌ക് ഉപയോഗിച്ച് തണ്ണിമത്തന്റെ ഉള്‍ഭാഗം അവര്‍ നന്നായി ഉടയ്ക്കുന്നു, വളരെ ശ്രദ്ധയോടെ ഉൾഭാഗം വിണ്ടുപോകാതെയാണ് അവര്‍ അത് ചെയ്യുന്നത്. നന്നായി ഉടച്ചെടുത്ത തണ്ണിമത്തന്റെ ഉള്‍ഭാഗം ശേഷം ഒരു മണ്‍പാത്രത്തില്‍ ഒഴിച്ചുവെക്കുകയാണ് ചെയ്യുന്നത്.

പാത്രങ്ങൾ അധികം ഉപയോഗിക്കാത്ത ജ്യൂസ് ആയത് കൊണ്ട് തന്നെ തണ്ണിമത്തന്‍ തോടിലേയ്ക്ക് പുഷ് പ്ലാസ്റ്റിക് ടാപ്പ് ഘടിപ്പിക്കുകയാണ് വൃദ്ധ പിന്നീട് ചെയ്യുന്നത്. ശേഷം തണ്ണിമത്തന്‍ ജ്യൂസ് അരിച്ചുകൊണ്ട് തോടിലേക്ക് മാറ്റുന്നു. ശേഷം ജ്യൂസിലേയ്ക്ക് ഐസ് ക്യൂബുകളും പഞ്ചസാരയും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുകയും, തുടർന്ന് ടാപ്പ് വഴി ജ്യൂസ് എടുത്ത് കുടിക്കുകയും ചെയ്യുന്നു.

ALSO READ: ‘അപ്‌സരസാ’യി അണിഞ്ഞൊരുങ്ങി ഇന്ത്യന്‍ അംബാസിഡര്‍; വൈറലായി ചിത്രങ്ങള്‍

അതേസമയം, നിരവധി ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. മികച്ച ആശയം സമ്മാനിച്ച ഈ അമ്മൂമ്മയ്ക്ക് നന്ദിയുണ്ടെന്ന് പലരും കമന്റായി വീഡിയോയ്ക്ക് താഴെ രേഖപ്പെടുത്തുന്നു. ഇത് പാത്രങ്ങൾ ഉപയോഗിക്കാതെ തയാറാക്കാൻ കഴിയുന്നത് കൊണ്ട് തന്നെ എളുപ്പമുള്ളതാണെന്നും കമന്റുകൾ പലരും രേഖപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News