സുരേഷ് ഗോപി തോറ്റാൽ സ്വിഫ്റ്റ് ഡിസയർ കാർ; മുരളീധരൻ തോറ്റാൽ വാഗണർ കാർ; തൃശൂരിലെ പന്തയത്തിൽ ആര് ജയിക്കും?

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കൗതുകകരമായ സംഭവങ്ങളാണ് കേരളത്തിന്റെ പല ഭാഗങ്ങളിലായി അരങ്ങേറുന്നത്. തൃശൂർ ചാവക്കാട്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പന്തയമാണിപ്പോൾ ചർച്ചയായിരിക്കുന്നത്. ചാവക്കാട് കോൺഗ്രസ് പ്രവർത്തകനും ബിജെപി പ്രവർത്തകനും തമ്മിലാണ് തെരഞ്ഞെടുപ്പ് പന്തയം നടന്നിട്ടുള്ളത്.

Also Read; അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു, പൊതുജനങ്ങളുടെ ജീവന് ഭീഷണി ഉണ്ടാക്കി; യൂട്യൂബർ സഞ്ജു ടെക്കിയ്ക്കെതിരെ കേസെടുത്തു

സുരേഷ് ഗോപി തോറ്റാൽ തൻറെ പക്കലുള്ള സ്വിഫ്റ്റ് ഡിസയർ കാർ കോൺഗ്രസ് പ്രവർത്തകന് നൽകുമെന്നാണ് ബിജെപി പ്രവർത്തകൻ വാഗ്‌ദാനം ചെയ്തിരിക്കുന്നത്. ചാവക്കാട് സ്വദേശി സുനിയാണ് പന്തയം വച്ച ബിജെപി പ്രവർത്തകൻ. അതേസമയം കെ മുരളീധരൻ തൃശ്ശൂരിൽ തോറ്റാൽ തൻറെ വാഗണർ കാർ സുനിക്ക് നൽകുമെന്ന് കോൺഗ്രസ് പ്രവർത്തകനും വാഗ്‌ദാനം ചെയ്തിരിക്കുന്നത്. ചാവക്കാട് സ്വദേശി ബൈജുവാണ് കോൺഗ്രസ് പ്രവർത്തകൻ. ഇരുവരും പന്തയം വയ്ക്കുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പൊതുജനങ്ങളിലേക്കെത്തിയത്.

Also Read; ‘വിട്ടുവീഴ്ചകള്‍ക്ക് തയാറായാലെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയൂ എന്ന സാഹചര്യത്തിൽ സ്ത്രീകളുടെ പ്രാധിനിധ്യം ഇല്ലെന്ന് പറയുന്നതിൽ അത്ഭുതമില്ല’, ദീദി ദാമോദരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News