തെരഞ്ഞെടുപ്പ് ബോണ്ടിൽ ദുരൂഹത വർധിക്കുന്നു.ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ഫ്യൂചർ ഗെയിമിംഗ് കമ്പനിയെ കുറിച്ച് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സാന്റിയാഗോ മാർട്ടിൻ ബോണ്ടുകൾ വാങ്ങാൻ തുടങ്ങിയത്.
8 സംസ്ഥാനങ്ങൾക്ക് ആണ് 2019ൽ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്.ഇതിനു പിന്നാലെ 190 കോടിയുടെ ബോണ്ടുകൾ വാങ്ങി.ആകെ 1368കോടിയുടെ ബോണ്ടുകൾ ആണ് സാന്റിയാഗോ മാർട്ടിൻ വാങ്ങിയത്.
ALSO READ: ചൂട് കൂടും; ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
അതേസമയം തെരഞ്ഞെടുപ്പ് ബോണ്ടിനെ ന്യായീകരിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.303 എംപിമാരുള്ള ബിജെപിക്ക് ലഭിച്ചത് 6000കോടി,മറ്റു പാർട്ടികൾക്ക് ലഭിച്ചത് 14000കോടിയാണ്. തെരഞ്ഞെടുപ്പ് ബോണ്ട് കൊണ്ടുവന്നത് കള്ളപ്പണം തടയാൻ വേണ്ടിയാണെന്നും അമിത് ഷാ പറയുന്നു.
ALSO READ: മുഖ്യമന്ത്രി ഇന്ന് വയനാട്ടിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here