ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന മധ്യപ്രദേശില്‍ വാശിയേറിയ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം. പ്രിയങ്കാ ഗാന്ധിയും സോണിയാ ഗാന്ധിയും അടക്കം ദേശീയ നേതാക്കള്‍ പ്രചരണ സമാപനത്തിന് എത്തിയിരുന്നു. ഇനി നിശബ്ദ പ്രചാരണം. വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്.
Also Read: എൻഡോസൾഫാൻ: ദുരിതബാധിതർക്ക് ഏഴ് മാസത്തെ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്‌തെന്ന് മന്ത്രി ആർ ബിന്ദു
രണ്ട് മാസത്തിലധികം നീണ്ട പ്രചാരണം പര്യവസാനിക്കുമ്പോള്‍ ഉത്സവലഹരിയിലായിരുന്നു പ്രവര്‍ത്തകര്‍. തങ്ങളുടെ ശക്തി തെളിയിക്കാന്‍ വാഹന റാലികളും ആട്ടവും കൊട്ടുമായി നിരത്തുകളില്‍ നിറഞ്ഞു. മണ്ഡലത്തിലൂടെ സ്ഥാനാര്‍ത്ഥികളുമായി ആവേശ ഭരിതമായിരുന്നു റോഡ് ഷോകള്‍.
Also Read: ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍
പരസ്യപ്രചാരണത്തിന്റെ അവസാന ദിനം കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയും മധ്യപ്രദേശില്‍ എത്തിയിരുന്നു. ഇനി ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം വെള്ളിയാഴ്ച മധ്യപ്രദേശ് വിധിയെഴുതും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here