‘എന്നെന്നും എയറിൽ’, ആളുമാറി സ്വന്തം പാർട്ടിക്കാരനെ അധിക്ഷേപിച്ച് കങ്കണ; പണികിട്ടിയെന്ന് പറയേണ്ടതില്ലല്ലോ…ട്രോളോട് ട്രോൾ

ആളുമാറി സ്വന്തം പാർട്ടിക്കാരനെ അധിക്ഷേപിച്ച് എൻഡിഎ സ്ഥാനാർത്ഥിയും നടിയുമായ കങ്കണ റണാവത്. തേജ്വസി യാദവിനെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട അധിക്ഷേപവും ആരോപണവും പേരുമാറി സ്വന്തം പാർട്ടിയിലെ നേതാവായ തേജ്വസി സൂര്യയിലേക്ക് വന്നെത്തുകയായിരുന്നു. രണ്ടുപേരുടെയും പേരുകൾ നടിക്ക് മാറിപ്പോയതതായിരുന്നു.

ALSO READ: നിങ്ങൾ ഒരു കുഴിയിൽ വീണു പോയാൽ രക്ഷിക്കാൻ ആര് കൂടെ ചാടും? സുഹൃത്തിൻ്റെ പേര് മെൻഷൻ ചെയ്യൂ…ഒടിടി റിലീസിന് പിന്നാലെ വീണ്ടും മഞ്ഞുമ്മൽ ബോയ്സ് ട്രെന്റ്

എന്നാൽ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയതോടെ കങ്കണ പുലിവാല് പിടിച്ചത് പോലെയായി. വാർത്ത സോഷ്യൽ മീഡിയയിലൂടെ വൻതോതിൽ പ്രചരിപ്പിക്കപ്പെട്ടതോടെ നിരവധി ട്രോളുകളാണ് താരത്തിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥിയായി മണ്ഡി മണ്ഡലത്തിൽ മത്സരിക്കുന്ന കങ്കണയ്ക്ക് കഴിഞ്ഞ ദിവസം തന്റെ മണ്ഡലത്തിൽ നടന്ന പ്രചാരണത്തിനിടെയാണ് അബദ്ധം പിണഞ്ഞത്.

ALSO READ: ‘ഇച്ചിരി വെള്ളം വേണം’ അയിനെന്താ തരാലോ.. രാവിലെ ലോക്കപ്പ് തുറന്നതും പ്രതി ഓടിപ്പോയി; ഉച്ചയ്ക്ക് പൂച്ചയെ പോലെ തൂക്കിയെടുത്ത് കേരള പൊലീസ്

ആർ.ജെ.ഡി നേതാവായ തേജ്വസി സൂര്യ ഗുണ്ടയാണെന്നും മത്സ്യം കഴിക്കും എന്നുമായിരുന്നു കങ്കണയുടെ പരാമർശം. തേജ്വസി യാദവ് എന്നതിന് പകരം സ്വന്തം പാർട്ടി നേതാവായ തേജ്വസി സൂര്യയുടെ പേരാണ് കങ്കണ പറഞ്ഞത്. ഇതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഈ നാക്കുപിഴ ചർച്ചയായി. ധാരാളം പേരാണ് താരത്തെ ട്രോളിക്കൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News