മഹാരാഷ്ട്രയിൽ ഇനി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ നാളുകൾ. ഉദ്ധവ് താക്കറെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. ഒപ്പം പവാർ, ഫഡ്‌നാവിസ്, ഷിൻഡെ, കൂടാതെ മഹാരാഷ്ട്രയിലെ മുതിർന്ന നേതാക്കളെല്ലാം പ്രചാരണ രംഗത്ത് സജീവമാകാൻ കച്ചകെട്ടി കഴിഞ്ഞു. നരേന്ദ്ര മോദിയും പ്രധാന മണ്ഡലങ്ങളിൽ യോഗങ്ങൾ നടത്തും. ഇതോടൊപ്പം 40 താരപ്രചാരകരുടെ പട്ടികയും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ സംസ്ഥാനം ഉറ്റുനോക്കുന്നത് പ്രചാരണ രംഗത്തേക്കാണ്. കഴിഞ്ഞ ദിവസങ്ങളിലെ പ്രചാരണ രംഗങ്ങളിൽ ഉദ്ധവ് താക്കറെയുടെ അഭാവം പ്രകടമായിരുന്നു. ആരോഗ്യ കാരണങ്ങളാൽ വിശ്രമത്തിലായിരുന്ന താക്കറെ നവംബർ ആദ്യവാരത്തിൽ സംസ്ഥാനത്ത് പര്യടനം നടത്തുമെന്ന് തീരുമാനമായി. എംവിഎ മികച്ച വിജയം കണ്ട ലോകസഭ തെരഞ്ഞെടുപ്പിലെ താര പ്രചാരകനായിരുന്നു താക്കറെ ഉദ്ധവ് താക്കറെയുടെ പ്രചാരണ യോഗങ്ങൾ നവംബർ 5 മുതൽ ആരംഭിക്കും. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശക്തികേന്ദ്രമായ താനെ അടക്കമുള്ള മേഖലകളിലും മുംബൈയിലും താക്കറെ പര്യടനം നടത്തും.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ 288 മണ്ഡലങ്ങളിലെ മത്സരങ്ങളാണ് നടക്കുവാൻ പോകുന്നത്. ഇത് മഹായുതിയും മഹാവികാസ് അഘാഡിയും തമ്മിലുള്ള മത്സരമായിരിക്കും. അതുകൊണ്ട് തന്നെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ ഈ പോരാട്ടത്തിൽ രംഗത്തിറങ്ങും. താക്കറെ, പവാർ, ഫഡ്‌നാവിസ്, ഷിൻഡെ, കൂടാതെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളെല്ലാം പ്രചാരണ രംഗത്ത് സജീവമാകാൻ കച്ചകെട്ടി കഴിഞ്ഞു .
ആദ്യമായി രാജ് താക്കറെയുടെ മകൻ അമിത് താക്കറെയും മത്സര രംഗത്തുണ്ട്. വലിയ നേതാക്കളെല്ലാം പ്രചാരണത്തിന് തന്ത്രങ്ങൾ മെനയുകയാണ്. പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിൽ, നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ പ്രധാന മണ്ഡലങ്ങളിൽ പൊതുയോഗങ്ങൾ നടത്തും . ഇതോടൊപ്പം 40 താരപ്രചാരകരുടെ പട്ടികയും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ കേന്ദ്രമന്ത്രിമാരും ഉൾപ്പെടുമെന്നാണ് അറിയാൻ കഴിഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here