തെലങ്കാന തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും; വോട്ടിംഗ് 30ന്

നവംബര്‍ 30ന് നടക്കാനിരിക്കുന്ന തെലങ്കാന തെരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ അവസാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മിസോറാം, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാന്‍ നിയസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ലഭിച്ചതിനെക്കാള്‍ ദിനങ്ങളാണ് തെലങ്കാനയില്‍ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. ഒക്ടോബര്‍ ഒമ്പതിന് തെരഞ്ഞടുപ്പ് ദിനം പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നിരുന്നു.

ALSO READ:  ക്രെഡിറ്റ് അടിച്ചുമാറ്റാന്‍ കേന്ദ്രം; ‘ആരോഗ്യ കേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നാക്കണം’

തുടര്‍ച്ചയായ മൂന്നാം തവണയും അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിആര്‍എസ്. അതേസമയം കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കാനുള്ള ശ്രത്തിലാണ്. ഭരണപക്ഷത്തിനെതിരെ ശക്തമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. അതേസമയം സംസ്ഥാനത്ത് ബിജെപിക്കും പ്രചരണരംഗത്ത് സജീവമായിരുന്നെങ്കിലും അവര്‍ ഭരണത്തിലെത്താന്‍ സാധ്യത വിരളമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ALSO READ:  ടി20 പോരാട്ടം; പരമ്പര നേടാന്‍ ഇന്ത്യ, മത്സരത്തിലേക്ക് തിരിച്ചെത്താന്‍ ഓസ്‌ട്രേലിയ

2290 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ബിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവു, അദ്ദേഹത്തിന്റെ മകനും മന്ത്രിയുമായ കെ.ടി രാമറാവു, ടിപിസിസി പ്രസിഡന്റ് എ. രേവന്ദ് റെഡ്ഢി, ബിജെപി ലോക്‌സഭ അംഗം ബന്ദി സഞ്ജയ് കുമാര്‍, ഡി. അരവിന്ദ് എന്നിവരാണ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News