തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ വേഗത്തിലാക്കിയ മുന്നണികൾ. ദില്ലിയിൽ ബിജെപിയുടെയും കോൺഗ്രസിൻ്റെയും ആസ്ഥാനങ്ങളിൽ മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നേതാക്കൾ എത്തിയിട്ടുണ്ട്. രണ്ടുദിവസമായി തുടരുന്ന ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഇരു സംസ്ഥാനങ്ങളിലെയും സ്ഥാനാർത്ഥി പട്ടിക അന്തിമഘട്ടത്തിലാണ്.
ALSO READ: നിജ്ജാറിന്‍റെ കൊലപാതകം; കയ്യിൽ തെളിവൊന്നുമില്ലെന്ന് സമ്മതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ
ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജാർഖണ്ഡിലെ സ്ഥാനാർഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, ജെപി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. എഐസിസി ആസ്ഥാനത്തും സ്ക്രീനിങ് കമ്മിറ്റി തുടരുകയാണ്. മഹാരാഷ്ട്രയിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട സ്ക്രീനിംഗ് കമ്മിറ്റി 20ന് വീണ്ടും ചേരും. അന്ന് മഹാരാഷ്ട്രയിലെ എല്ലാ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതിനിടെ ഇരു സംസ്ഥാനങ്ങളിലും സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകളും അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here