തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; പ്രതിഷേധവുമായി സിപിഐഎം പിബി

election-code-of-conduct-amendment

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി. ബൂത്തിലെ സിസിടിവി ദൃശ്യം അടക്കം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് രേഖകള്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാന്‍ ആകില്ലെന്നതാണ് ഭേദഗതി. 1961-ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ 93 റൂള്‍ ആണ് ഭേദഗതി ചെയ്തത്.

സ്ഥാനാര്‍ഥികളുടെ വീഡിയോ റെക്കോര്‍ഡിങ്ങുകള്‍, സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങിയവയുടെ ദുരുപയോഗം തടയാന്‍ ആണ് ഭേദഗതിയെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. അതേസമയം, ഭേദഗതി കൊണ്ടുവന്നതില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ പ്രതിഷേധം രേഖപ്പെടുത്തി.

Read Also: സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ചു; വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റിൽ

പെരുമാറ്റ ചട്ട ഭേദഗതി പിന്‍വലിക്കണം എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റേത് പിന്തിരിപ്പന്‍ നടപടിയെന്ന് പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിയാലോചന നടത്താതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടത്തില്‍ മാറ്റം വരുത്തിയതെന്നും ഇത് തെരഞ്ഞെടുപ്പിന്റെ സുതാര്യതയെ ബാധിക്കുന്നതാണെന്നും പി ബി പ്രസ്താവനയിൽ പറഞ്ഞു.

News Summary: Election code of conduct amendment, Modi govt

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News