ആന്റോ ആന്റണിയുടെ ചിത്രങ്ങളും പേരും ഉടന്‍ മറയ്ക്കണം: നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പത്തനംത്തിട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ചട്ടലംഘനം നടത്തിയെന്ന് പരാതിയില്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വെയിറ്റിംഗ് ഷെഡിലെ ആന്റോ ആന്റണിയുടെ ചിത്രങ്ങളും പേരും ഉടന്‍ മറയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇലക്ഷന്‍ സ്‌കോഡിനാണ് കളക്ടറുടെ നിര്‍ദ്ദേശം. ഇതിനു ചെലവായ തുക ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ വകയിരുത്തും.

ALSO READ: ഭിന്നശേഷിക്കാരനെ മര്‍ദിച്ചു; സപെഷ്യല്‍ സ്‌കൂള്‍ പ്രിസിപ്പലിനെതിരെ കേസ്

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി എല്‍ഡിഎഫിന്റെ പരാതിയെ തുടര്‍ന്നാണ്.ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും ഫോര്‍ജി ടവറുകളിലും സ്ഥാനാര്‍ത്ഥിയുടെ പേര് പ്രദര്‍ശിപ്പിക്കുന്നു എന്നായിരുന്നു പരാതി. ആറന്മുള നിയോജകമണ്ഡലം എല്‍ഡിഎഫ് സെക്രട്ടറി എ പത്മകുമാറാണ് പരാതി നല്‍കിയത്.

ALSO READ: കേന്ദ്രത്തിനും ബിജെപിക്കുമെതിരെ ഇന്ത്യാസഖ്യം ആഹ്വാനം ചെയ്ത മഹാറാലി ഇന്ന് രാം ലീല മൈതാനിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News