അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള കേന്ദ്രസർക്കാർ നടപടി; ഇന്ത്യ സഖ്യത്തിന്റെ പരാതിയിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

അന്വേഷണ ഏജൻസികളുടെ റെയ്ഡ് അടക്കമുള്ള നടപടികൾക്കെതിരായ പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു. തെരഞ്ഞെടുപ്പ് സമയത്തെ നടപടികൾ സംബന്ധിച്ച് കേന്ദ്ര സർക്കാരിനും ,അന്വേഷണ ഏജൻസികൾക്കും ഇക്കാര്യത്തിൽ വ്യക്തമായ മാർഗനിർദ്ദേശം നൽകാൻ കമ്മീഷൻ തയ്യാറെടുക്കുന്നു. മാർഗനിർദ്ദേശങ്ങളുടെ കരട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ തയ്യാറാക്കും.

Also Read: ഒടുവിൽ പച്ചക്കള്ളവുമായി ആന്റോ ആന്റണിയുടെ പോസ്റ്റ്; പുന്ന നൗഷാദിനെ കൊലപ്പെടുത്തിയത് എസ് എഫ് ഐയാണെന്ന നുണയെ പൊളിച്ചടുക്കി സോഷ്യൽമീഡിയ

തിരഞ്ഞെടുപ്പ് സമയത്തെ അന്വേഷണ ഏജൻസികളുടെ നടപടികൾക്ക് മാർഗനിർദേശം പുറപ്പെടുവിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറെടുക്കുന്നത്. പ്രതിപക്ഷപ്പാർട്ടികളുടെ പരാതി തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. നിയമപരമായും ഭരണഘടനാപരമായും തിരഞ്ഞെടുപ്പ് കമ്മിഷന് ഇടപെടാൻ പരിമിതികളുണ്ട്. അന്വേഷണ ഏജൻസികളുടെ നടപടികൾ സുതാര്യവും നിഷ്പക്ഷവും വിവേചന രഹിതവുമായിരിക്കണമെന്ന് കമ്മീഷൻ നിർദേശിക്കും.

Also Read: ചങ്ങാത്തമുതലാളിത്തത്തിന്റെ വളർച്ചയുടെയും ഞെട്ടിപ്പിക്കുന്ന അഴിമതികളുടെയും വിവരങ്ങളാണ് ഇലക്ടറൽ ബോണ്ട് വഴി പുറത്തുവരുന്നത്: എളമരം കരീം എംപി

അന്വേഷണ ഏജൻസികളുടെ ഇടപെടൽ തിരഞ്ഞെടുപ്പ് പ്രചാരണത്തെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കും . ഇതിനായുള്ള മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കും. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതി ക്കേസിൽ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതിപക്ഷ സഖ്യം ഇന്ത്യ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ചോദ്യത്തിന് കോഴ ആരോപണത്തിലെ സിബിഐ അന്വേഷണത്തിൻ്റെ ഭാഗമായുള്ള റെയ്ഡിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News