കോടതി നിർദേശ പ്രകാരം വി വി പാറ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കമ്മീഷൻ കോടതിയിൽ മറുപടി നൽകി. അതേ സമയം ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി ചോദിച്ച ചോദ്യങ്ങൾക്ക് ഉച്ചയോടെയാണ് കമ്മിഷൻ മറുപടി നൽകിയത്.
എസ്‌ഐയു, ബിഐയു, വിവിപാറ്റ് എന്നീ മൂന്ന് യൂണിറ്റുകള്‍ക്കും അവയുടേതായ മൈക്രോ കണ്‍ട്രോളറുകളുണ്ട്. മൈക്രോ പോഗ്രാം കൺട്രോൾ ചെയ്യുന്നത് ഒരുതവണയെന്നും പോളിംഗിന് ശേഷം വോട്ടിംഗ് മെഷീനും കൺട്രോൾ യൂണിറ്റും വി വി പാറ്റും സീൽ ചെയ്യുമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. എല്ലാ മെഷീനുകളിലും വിവരങ്ങള്‍ 45 ദിവസത്തേക്ക് സൂക്ഷിച്ചുവയ്ക്കുന്നു. 46-ാം ദിവസം ഏതെങ്കിലും തെരഞ്ഞെടുപ്പ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ടോ എന്നറിയാന്‍ ബന്ധപ്പെട്ട ഹൈക്കോടതികളുടെ രജിസ്ട്രാര്‍ക്ക് സിഇഒ കത്തെഴുതും.
Also Read: ബി ജെ പി കണ്ണിറുക്കിയാല്‍ മതി, കോണ്‍ഗ്രസ് ബിജെപി ആകും: ബിനോയ് വിശ്വം എം പി
ഹര്‍ജി ഫയല്‍ ചെയ്തെന്ന് അറിയിച്ചാൽ മെഷീനുകളിലെ വിവരങ്ങൾ വീണ്ടും സൂക്ഷിച്ചുവെയ്ക്കുമെന്നും കമ്മിഷൻ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു. അതേ സമയം തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള അധികാരം തങ്ങൾക്കില്ലെന്നും ഭരണഘടനാപരമായ അതോറിറ്റിയായ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവർത്തനം നിയന്ത്രിക്കാനാവില്ലെന്നും സുപ്രീം കോടതി വാദത്തിനിടെ വ്യക്തമാക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here