ആറ് സംസ്ഥാനങ്ങളിൽ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഹിമാചല്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയാണ് മാറ്റിയത്. ബംഗാളിലെ മമതാ ബാനര്‍ജിയുടെ വിശ്വസ്തനായ ഡിജിപിയെയും മാറ്റിയിട്ടുണ്ട്. ഹിമാചല്‍, മിസോറം സംസ്ഥാനങ്ങളിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് സെക്രട്ടറിമാര്‍ക്കും മാറ്റമുണ്ട്.

Also Read; ‘പത്മ പുരസ്‌കാരങ്ങള്‍ കാണിച്ച് വരുതിയിലാക്കുന്നത് ബിജെപിയുടെ സ്ഥിരം ശൈലി’; കേരളം അതിന് തിരിച്ചടി നല്‍കുമെന്ന് എംഎ ബേബി : അഭിമുഖം

മുംബൈ മുന്‍സിപ്പല്‍ കമ്മീഷണര്‍ക്കും ഡെപ്യൂട്ടി, അഡിഷണല്‍ കമ്മീഷണമാരെയും നീക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കമ്മീഷന്‍ നിര്‍ദേശിച്ചു. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയതോ സ്വന്തം ജില്ലകളില്‍ ഉളളവരോ ആയ ഉദ്യോഗസ്ഥരെയാണ് മാറ്റാന്‍ നിര്‍ദേശം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

Also Read; ഇ ഡി ഭീഷണി, അവാർഡ് ഭീഷണി എന്തൊക്കെയായിരുന്നു… ഇപ്പൊ കോപ്പറ് തേഞ്ഞൊട്ടി: സോഷ്യൽ മീഡിയയിൽ വീണ്ടും എയറിലായി സുരേഷ് ഗോപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News