ജാതി, മതം, ഭാഷ എന്നിവ വേണ്ട; കർശനനിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾക്ക് കർശന നിർദ്ദേശങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ജാതി, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വോട്ട് തേടരുതെന്ന് രാഷ്ട്രീയപാർട്ടികൾക്ക് കമ്മീഷൻ നിർദേശം നൽകി. വ്യാജപ്രസ്താവനകൾ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം, നേതാക്കളുടെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ പാടില്ല.

Also Read: ഹിമാചലിൽ കോൺഗ്രസ് അട്ടിമറി ഭീഷണിയിൽ തുടരവേ മോദി സ്തുതിയുമായി പിസിസി പ്രസിഡന്റ്

ആരാധനാലയങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുവച്ചു.മാതൃക പെരുമാറ്റ ചട്ടം പ്രത്യക്ഷമായോ പരോക്ഷമായോ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.

Also Read: ‘പൊതുജനം തിരിച്ചറിയണം’, തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ഒരു വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ കൊലപാതകമാക്കാൻ കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നു

മാതൃകാപെരുമാറ്റച്ചട്ട ലംഘനം ഒരുതരത്തിലും അനുവദിക്കില്ല. ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍, ഗുരുദ്വാരകള്‍ തുടങ്ങി ഒരു തരത്തിലുള്ള ആരാധനാലയങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പുറത്തിറക്കിയ നിര്‍ദേശത്തിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News