‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’; 15 വർഷം കൂടുമ്പോൾ വേണ്ടിവരുന്നത് 10,000 കോടി രൂപയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കുകയാണെങ്കിൽ 15 വർഷം കൂടുമ്പോൾ പുതിയ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വാങ്ങാൻ 10,000 കോടി രൂപ വേണ്ടിവരുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് ഒന്നിച്ചു നടത്തുകയാണെങ്കിൽ ഒരു സെറ്റ് ഇവിഎം മൂന്നു തിരഞ്ഞെടുപ്പുകൾക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയുള്ളൂവെന്നും കേന്ദ്രത്തിന് അയച്ച കത്തിൽ കമ്മിഷൻ ചൂണ്ടിക്കാട്ടി.

ALSO READ: രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിച്ചയാള്‍ പിടിയില്‍

ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കിൽ ഓരോ പോളിങ് സ്റ്റേഷനിലും ലോക്സഭാ സീറ്റിനും നിയമസഭാ സീറ്റിനും ആയി രണ്ട് സെറ്റ് ഇവിഎം വീതം വേണ്ടിവരും. ഒരു ഇവിഎമ്മിന് ഒരു ബാലറ്റ് യൂണിറ്റ്, ഒരു കൺട്രോൾ യൂണിറ്റ്, ഒരു വിവിപാറ്റ് എന്നിവയും വേണ്ടിവരും. കേടായ യൂണിറ്റുകൾക്കു പകരം നിശ്ചിത ശതമാനം കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് മെഷീനുകൾ തുടങ്ങിയവ റിസർവായി സൂക്ഷിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.

തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുകയാണെങ്കില്‍ 46,75,100 ബാലറ്റ് യൂണിറ്റുകളും 33,63,300 കണ്‍ട്രോള്‍ യൂണിറ്റുകളും 36,62,600 വിവിപാറ്റുകളും വേണ്ടിവരുമെന്നും കമ്മിഷന്‍ അറിയിച്ചു.അതുകൊണ്ടു തന്നെ 2029 ല്‍ മാത്രമേ ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ് നടത്താൻ കഴിയുകയുള്ളൂ എന്നും ഇതിന്റെ വെല്ലുവിളികൾ കണക്കിലെടുത്ത് കമ്മീഷൻ വ്യക്തമാക്കി.

ALSO READ: അയോധ്യ പ്രതിഷ്ഠ; ജനുവരി 22ലെ അവധിക്കെതിരെ നിയമവിദ്യാര്‍ത്ഥികള്‍ കോടതിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News