യൂത്ത് കോൺഗ്രസിൻറെ വ്യാജ തെരഞ്ഞെടുപ്പ് ഐഡി കാർഡ് നിർമ്മാണത്തിൽ വിശദമായ അന്വേഷണത്തിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം. സംസ്ഥാന പോലീസ് മേധാവിക്കാണ് നിർദേശം നൽകിയത്. സംസ്ഥാന വ്യാപകമായി വ്യാജ ഐഡി നിർമ്മിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കാൻ നിർദ്ദേശം.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ച കേസിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഒപ്പം സംസ്ഥാനത്ത് കൂടുതൽ സ്ഥലത്ത് നിന്നും വ്യാജ ഐഡി കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പരാതികളും ഉയർന്നുവന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ചിട്ടുണ്ടോ എന്നത് വിശദമായി അന്വേഷിക്കാൻ പൊലീസിനോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ആവശ്യപ്പെട്ടത്.
Also Read: കടമെടുപ്പ് പരിധി നിശ്ചയിക്കേണ്ടത് കേന്ദ്രമല്ല; നിയമപോരാട്ടവുമായി സംസ്ഥാന സർക്കാർ
സംസ്ഥാന പൊലീസ് മേധാവിക്കാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും സംസ്ഥാന പൊലീസ് മേധാവിക്കും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് നിലവിൽ കേസിൽ അന്വേഷണം നടത്തിവരികയാണ്. കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. കൂടുതൽ സാങ്കേതിക തെളിവുകൾ ശേഖരിച്ച് അതിൻറെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here