‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭീഷണിപ്പെടുത്തുന്നു’: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍. കമ്മീഷന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപദേശ രൂപേണ പൗരന്‍മാരെ ഭീഷണിപെടുത്തുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു. നേരിട്ട് കമ്മീഷന് നല്‍കിയ പരാതികളില്‍ മറുപടിപടിയില്ലെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

Also Read: പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചുപൂട്ടാനുള്ള നീക്കം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്: മന്ത്രി എം ബി രാജേഷ്

ബിജേപി നേതാക്കളുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ കമ്മീഷന്‍ നടപടിയെടുക്കാന്‍ യാതൊരു താല്പര്യവും കാണിക്കുന്നില്ലെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ആശയക്കുഴപ്പം സൃഷ്ട്ടിക്കുന്നെന്ന കമ്മീഷന്റെ വിമര്‍ശനത്തിനാണ് മറുപടി. പോളിങ് ശതമാനമടക്കം കൃത്യമായി പുറത്ത് വിടണമെന്ന് കമ്മീഷനോട് ഖാര്‍ഗെ ആവശ്യപ്പെട്ടിരുന്നു. ഖാര്‍ഗെയുടെ കത്തിന് മറുപടിയായി കമ്മീഷന്‍ അദ്ദേഹത്തെ ശാസിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News