ഇലക്ഷന്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ചെറുക്കും; പരിശോധനകള്‍ ശക്തമാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ 11 നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടന്നിടങ്ങളില്‍ നിന്നും 3400 കോടി രൂപ പിടിച്ചെടുത്തെന്നും പണം ഉപയോഗിച്ചുള്ള അട്ടിമറി ശ്രമങ്ങള്‍ ചെറുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള നടപടികളും അദ്ദേഹം വിശദീകരിച്ചു. വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന കര്‍ശനമാക്കും. ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള പണമിടപാടുകള്‍ കര്‍ശനമായ നിരീക്ഷണത്തിലായിരിക്കും. തെറ്റായ വാര്‍ത്തകള്‍ പടച്ചുവിടുന്നതിനെതിരെയും നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം കുട്ടികളെ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ALSO READ:  കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടുചെയ്തവര്‍ക്ക് കുറ്റബോധമാണുള്ളത്: മുഖ്യമന്ത്രി

10.5 ലക്ഷം പോളിംഗ് ബൂത്തുകളാണ് രാജ്യത്താകെ സജ്ജീകരിച്ചിട്ടുളളത്. ഒന്നരക്കോടിയോളം ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും ഇവയുടെ നിയന്ത്രണത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. 97കോടിയാളം പേര്‍ക്ക് വോട്ടവകാശമുള്ളതില്‍ 49.7 കോടി പുരുഷ വോട്ടര്‍മാര്‍ക്കും 47.1 കോടി സ്ത്രീ വോട്ടര്‍മാര്‍ക്കും ഇത്തവണ വോട്ടകാശമുണ്ട്. 48,000 പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരാണ്. യുവ വോട്ടര്‍മാര്‍ 19.74 കോടി പേരാണ്. കന്നി വോട്ടര്‍മാരില്‍ 85 ലക്ഷം പെണ്‍കുട്ടികളാണ്. 85 വയസിന് മുകളിലുള്ളവര്‍ക്കും 40 ശതമാനത്തിലേറെ വൈകല്യം ഉള്ളവര്‍ക്കും വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താം. എത്താവുന്ന എല്ലായിടങ്ങളിലുമെത്തി വോട്ടെടുപ്പില്‍ ജനങ്ങളെ പങ്കാളികളാക്കും.

ALSO READ:  ധനകാര്യ ഫെഡറല്‍ ഘടന പൊളിച്ചെഴുതുന്നതിന് സംസ്ഥാനങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തണം: പ്രൊഫ ജെ ജയരഞ്ജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News