പെരുമാറ്റച്ചട്ട ലംഘനം: എല്‍ഡിഎഫിന്റെ പരാതിയില്‍ സുരേഷ്ഗോപിയോട് വിശദീകരണം തേടും

തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ്ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് എല്‍ ഡി എഫ് നല്‍കിയ പരാതിയില്‍ സുരേഷ്ഗോപിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടും. സിപിഐ ജില്ലാ സെക്രട്ടറിയും എല്‍ ഡി എഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജാണ് പരാതി നല്‍കിയത്.

സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥനയില്‍ അവശ്യം വേണ്ട പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് സംബന്ധിച്ച വിശദാംശങ്ങള്‍ ഇല്ല എന്നതാണ് പരാതിയ്ക്ക് അടിസ്ഥാനമായ കാര്യം. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയത്. ജില്ലയിലെ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കളക്ടറാണ് സ്ഥാനാര്‍ത്ഥിയോട് വിശദീകരണം തേടിയിട്ടുള്ളത്.

Also Read : പത്തു കോടിയില്‍ നിന്നും 24,000 കോടിയിലേക്ക്; ലോക്‌സഭാ തെരഞ്ഞടുപ്പ് ചെലവ് ചില്ലറ ചെലവല്ല!

സുരേഷ്ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ വ്യാപകമായി മതചിഹ്നങ്ങളും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നല്‍കി മതസ്പര്‍ദ്ധ സൃഷ്ടിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ നേരത്തെ ജില്ലാ കളക്ടര്‍ക്ക് എല്‍ ഡി എഫ് നേതൃത്വം പരാതി നല്‍കിയിരുന്നു. ഇക്കാര്യങ്ങളിലും അന്വേഷണം നടന്നുവരികയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News