‘ഷോ’ ഇറക്കാൻ നോക്കി വീണ്ടും അൻവർ, തെരഞ്ഞെടുപ്പ് ചട്ട ലംഘനം കാട്ടി വിരട്ടി തെരഞ്ഞെടുപ്പ് കമ്മിഷൻ- ചേലക്കരയിൽ നാടകീയ രംഗങ്ങൾ

P V ANWAR

ചേലക്കരയിൽ നിശ്ശബ്ദ പ്രചരണം നടക്കുന്ന ഇന്ന് മണ്ഡലത്തിൽ വാർത്താ സമ്മേളനം വിളിച്ചു ചേർത്തുള്ള പി.വി. അൻവറിൻ്റെ ഷോ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ഇടപെട്ട് വിലക്കി. ഇന്നലെ രാത്രി തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അൻവർ ഇന്ന് 10.30ന് ജനങ്ങൾ അറിഞ്ഞിരിക്കേണ്ട ചില വിഷയങ്ങൾ മണ്ഡലത്തിൽ വാർത്താ സമ്മേളനം നടത്തി പറയുമെന്ന് അൻവർ അറിയിക്കുന്നത്. തുടർന്ന് ഇന്ന് 10.30 യോടെ അൻവർ വാർത്താ സമ്മേളനം നടത്താൻ ഒരുങ്ങുന്നതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ഹോട്ടലിലെത്തി ചട്ടലംഘനം ചൂണ്ടിക്കാട്ടുകയും വാർത്താ സമ്മേളനം തടയുകയുമായിരുന്നു.

ALSO READ: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിൻ്റെ ഗതിമാറ്റത്തിന് തുടക്കം കുറിക്കും; എം വി ഗോവിന്ദൻ മാസ്റ്റർ

വാർത്താ സമ്മേളനം നിർത്തണം എന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ തുടർന്ന് നോട്ടീസും അൻവറിന് നൽകി. എന്നാൽ, താൻ വാർത്താ സമ്മേളനം നിർത്തില്ലെന്നും എന്താണ് ചട്ടലംഘനം എന്ന് ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥരോട് ചോദിക്കുകയുമാണ് അൻവർ ചെയ്തത്.  തുടർന്ന് നോട്ടീസിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കിയ അൻവർ വാർത്താ സമ്മേളനത്തിൽ നിന്നും പിന്മാറി. അതേസമയം, തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിനും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിനും അൻവറിനെതിരെ തുടർ നടപടി ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News