ഇലക്ട്‌റൽ ബോണ്ട് കേസ്; സുപ്രീംകോടതിയുടെ മുദ്രവച്ച വിവരങ്ങൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ട്രല്‍ ബോണ്ടില്‍ സുപ്രീംകോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിക്ക് 210കോടിയും, 2018 -2019 സാമ്പത്തിക വര്‍ഷത്തില്‍ 1450 കോടി രൂപയും ലഭിച്ചു. അതിനിടെ സാന്റിയാഗോ മാര്‍ട്ടില്‍ നിന്നും ബോണ്ട് വഴി പണം സ്വീകരിച്ചുവെന്ന് ഡിഎംകെയും, എഐഎഡിഎംകെയും വെളിപ്പെടുത്തി. സുപ്രീംകോടതി ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുദ്രവച്ച കവറില്‍ നല്‍കിയ വിവരങ്ങള്‍ പുറത്ത് വിട്ടത്. 2017 മുതല്‍ 2019 ഏപ്രില്‍ 12വരെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭിച്ച വിവരങ്ങള്‍ ഉള്‍പ്പെടെയാണ് പുറത്തുവിട്ടത്.

Also Read: ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട്: 32 വാഹനങ്ങൾ പിടിച്ചെടുത്തു; 4.70 ലക്ഷം രൂപ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്

2017-18 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിക്ക് 500 ബോണ്ടുകളിലൂടെ 210 കോടി രൂപ ലഭിച്ചു. ഇതേവര്‍ഷം കോണ്‍ഗ്രസിന് ലഭിച്ചത് അഞ്ച് കോടിയാണ്. 2018- 19 സാമ്പത്തിക വര്‍ഷം ബി.ജെ.പിക്ക് 1450 കോടിയും കോണ്‍ഗ്രസിന് 383 കോടിയും ലഭിച്ചു. 2019ല്‍ വീണ്ടും അധികാരത്തില്‍ വന്നശേഷം ആ സാമ്പത്തിക വര്‍ഷം ബി.ജെ.പിക്ക് 2555 കോടിയും ലഭിച്ചു. അതിനിടെ ആരുടെ കയ്യില്‍നിന്ന് എത്ര രൂപ സംഭാവനയായി ഇലക്ടറല്‍ ബോണ്ട് വഴി ലഭിച്ചുവെന്ന് ഡിഎംകെയും, എഐഎഡിഎംകെയും വെളിപ്പെടുത്തി.

Also Read: കാസര്‍ഗോഡ് തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ പത്മജ ഉദ്ഘാടനം ചെയ്തു; പ്രതിഷേധിച്ച് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം

ഡിഎംകെയ്ക്ക് ലഭിച്ച 695 കോടി രൂപയില്‍ 509 കോടിയും ലഭിച്ചത് ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിയില്‍ നിന്നായിരുന്നു. ഇതിന് പുറമെ മേഘ എന്‍ജീനീയറിങ്ങില്‍ നിന്ന് ഡിഎംകെ 65 കോടിയും സമാഹരിച്ചു. 2019 ഏപ്രില്‍ 12ലെ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ ഇലക്ടറല്‍ ബോണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചിരുന്നു. ഈ വിവരങ്ങളാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത്. പുതിയ കണക്കുകള്‍ പുറത്തുവരുന്നതോടെ ബിജെപിക്ക് ലഭിച്ച ആകെത്തുക 7000 കോടിയിലധികമായി. അതായത് ഇലക്ടല്‍ ബോണ്ട് വഴി ലഭിച്ച തുകയുടെ 50 ശതമാനവും എത്തിച്ചേര്‍ന്നത് ബിജെപിയിലേക്കാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News