സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കൂടുതല്‍ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. 2019ല്‍ മുദ്രവച്ച കവറില്‍ എസ്ബിഐ സുപ്രീംകോടതിയില്‍ നല്‍കിയ വിവരങ്ങളാണ് പുറത്തുവിട്ടത്. 2018ല്‍ നടത്തിയ ബോണ്ട് വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 18 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിക്ക് ലഭിച്ചത് 500 ബോണ്ടുകള്‍. ഇതിലൂടെ കിട്ടിയ തുക 210 കോടിരൂപയാണ്. 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിക്ക് ലഭിച്ചത് 1450 കോടി. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ കോണ്‍ഗ്രസിന് 383 കോടി. 2019- 2020 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിക്ക് ലഭിച്ചത് 2555 കോടിയുമാണ്.
ALSO READ: അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ തീയതിയില്‍ മാറ്റം
ദിവസങ്ങള്‍ക്ക് മുമ്പില്‍ സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചിരുന്നു. എസ്ബിഐ നല്‍കിയ വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഒന്നാം ഭാഗത്തില്‍ ബോണ്ട് വാങ്ങിയവരുടേയും രണ്ടാം ഭാഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും വിവരങ്ങളായിരുന്നു പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇതില്‍ അദാനി, റിലയന്‍സ് കമ്പനികളുടെ പേര് ഉള്‍പ്പെട്ടിരുന്നില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here