കൂറുമാറ്റം ആരോപിച്ച് കോൺഗ്രസ് നൽകിയ ഹർജി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

ldf udf

എൽഡിഎഫിന് പിന്തുണ നൽകിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെതിരെ കൂറുമാറ്റം ആരോപിച്ച് കോൺഗ്രസ് നൽകിയ ഹർജി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. ചേലക്കര മണ്ഡലത്തിൽ ദേശമംഗലം ഗ്രാമപഞ്ചായത്തിലെ പള്ളം വാർഡ് മെമ്പർ ജുമൈലത്തിനെതിരെ കോൺഗ്രസ് നൽകിയ ഹർജിയാണ് തള്ളിയത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിച്ചു വിജയിച്ച ജുമൈലത്ത് സിപിഐ എമ്മിൽ ചേർന്ന് കൂറുമാറിയെന്നും ഗ്രാമപഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കണം എന്നുമായിരുന്നു കോൺഗ്രസിന്‍റെ ആവശ്യം. കൂറുമാറ്റം നടത്തിയിട്ടില്ലെന്നും ഹർജി തള്ളണമെന്നുമുള്ള ജുമൈലത്തിന്‍റെ വാദം തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയും ഹർജി തള്ളുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News