ശരദ് പവാറിന് തിരിച്ചടി; യഥാര്‍ത്ഥ എന്‍സിപി അജിത് പവാര്‍ പക്ഷമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാര്‍ത്ഥ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയായി (എന്‍സിപി) പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മറ്റൊരു പേര് കണ്ടെത്താനാണ് ശരദ് പവാര്‍ വിഭാഗത്തിന് കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്. ഇതോടെ പാര്‍ട്ടി ചിഹ്നവും അജിത് പവാര്‍ പക്ഷത്തിന് സ്വന്തമാകുകയും പാര്‍ട്ടിയുടെ സ്ഥാപകന്‍ ശരദ് പവാര്‍ പുറത്താകുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിനാണ് അജിത് പവാറും അനുയായികളും എന്‍സിപി പിളര്‍ത്തി ബിജെപി – ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം സര്‍ക്കാരില്‍ ചേര്‍ന്നത്. അതിനുശേഷം, ഇരുവിഭാഗങ്ങളും പാര്‍ട്ടിയുടെ പേരും ചിഹ്നവും അവകാശപ്പെടുകയും എതിര്‍പക്ഷത്തെ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറെ സമീപിക്കുകയും ചെയ്തിരുന്നു.

1999 ജൂണ്‍ 10നാണ് ശരദ് പവാര്‍ കോണ്‍ഗ്രസില്‍ നിന്ന് വേര്‍പിരിഞ്ഞ് എന്‍സിപി രൂപീകരിച്ചത്. ശരദ് പവാറിന്റെ അനന്തരവനാണ് അജിത് പവാര്‍. രൂപീകരണം മുതല്‍ പാര്‍ട്ടിക്കൊപ്പമായിരുന്നുവെങ്കിലും കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടാവുകയായിരുന്നു.

പുതിയ പേരും ചിഹ്നവും സമര്‍പ്പിക്കുന്നതിനായി നാളെ ഫെബ്രുവരി 7 വൈകുന്നേരും മൂന്ന് മണിവരെയാണ് ശരദ് പവാര്‍ വിഭാഗത്തിന് ഇ സി സമയം അനുവദിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് അംഗീകരിക്കുകയാണെന്ന് പ്രതികരിച്ച അജിത് പവാര്‍ കമ്മിഷന് നന്ദിയും അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News