ട്വന്റി ട്വന്റി കിഴക്കമ്പലത്ത് ആരംഭിച്ച മെഡിക്കല്‍ സ്റ്റോര്‍ അടച്ചുപൂട്ടാന്‍ കളക്ടറുടെ ഉത്തരവ്

ട്വന്റി ട്വന്റി കിഴക്കമ്പലത്ത് ആരംഭിച്ച മെഡിക്കല്‍ സ്റ്റോര്‍ അടച്ചുപൂട്ടാന്‍ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. തെരഞ്ഞടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

സൗജന്യ നിരക്കില്‍ മരുന്നുകള്‍ വിതരണം ചെയ്ത് വോട്ടറന്മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനാണ് നടപടി. കിറ്റെക്‌സ് കമ്പനിയുടെ സാമൂഹ്യ സുരക്ഷാ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റ് വഴി ഭക്ഷ്യസാധനങ്ങള്‍ വില കുറച്ച് നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നു എന്നാരോപിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Also Read : ‘പഴംപൊരിയും ഉള്ളിക്കറിയും, ബെസ്റ്റ് കോമ്പിനേഷൻ’; സുരേന്ദ്രൻ സ്ഥാനാർത്ഥിയായതിന് പിന്നാലെ ട്രോളുമായി മന്ത്രി വി ശിവൻകുട്ടി

പരാതി ഇലക്ഷന്‍ കമ്മീഷണന് കൈമാറും. പെരുമാറ്റ ചട്ടം നിലവില്‍ വന്ന ശേഷം ആരംഭിച്ച മെഡിക്കല്‍ സ്റ്റോറുകള്‍ ഉടനടി അടച്ചുപൂട്ടാന്‍ വരണാധികാരി ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News