ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നോരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാന സന്ദർശനം ഉടൻ ആരംഭിക്കും.15 മുതൽ ഒഡിഷയിൽ സന്ദർശനം നടത്തും. അതേ സമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതുവരെ രജിസ്റ്റർ ചെയ്തത് 96.88 കോടി വോട്ടർമാരാണ്.7.28 കോടി വോട്ടര്‍മാരുടെ വര്‍ധനവ് ആണ് ഉണ്ടായത്.
ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കില്ല എന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ കണക്കുകൾ പുറത്ത് വരുന്നത്.15 മുതൽ ഒഡിഷ സന്ദർശിക്കുന്ന കമ്മീഷൻ മാർച്ച് ആദ്യ വാരം പശ്ചിമ ബംഗാളും സന്ദർശിച്ചു സാഹചര്യം വിലയിരുത്തും. 2019ലെ സമയക്രമത്തിന് സമാനമായ രീതിയിലാകും ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് വിവരം.
മാർച്ച് രണ്ടാംവാരം തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായേക്കും തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഒരംഗത്തിന്റെ ഒഴിവ് നികത്താനായുള്ള നടപടി തുടങ്ങിയിട്ടുണ്ട്. 2019ൽ മാർച്ച് 10 നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായത്. മേയ് 24ന് നടപടിക്രമങ്ങൾ പൂർണമായും പൂർത്തിയായി. 7 ഘട്ടമായിട്ടായിരുന്നു വോട്ടെടുപ്പ് .ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ചർച്ച നടത്തും. സുരക്ഷാസാഹചര്യം വിലയിരുത്തി തീരുമാനമെടുക്കും.
ALSO READ: വാഹനങ്ങൾ അഗ്നിക്കിരയാകുന്നത് അപൂർവമായ സംഭവമല്ല; സ്വീകരിക്കേണ്ട മുൻകരുതലുകളുമായി എംവിഡി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here