ലോക്സഭാ തെരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങൾ വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കശ്മീരിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായുളള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കശ്മീരിലെത്തും. അരുണ്‍ ഗോയല്‍ രാജിവച്ച പശ്ചാത്തലത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രമാണ് സന്ദര്‍ശനം നടത്തുന്നത്. കശ്മീര്‍ പുനസംഘടന ശരിവച്ച വിധിയില്‍ സെപ്റ്റംബര്‍ 30നകം നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

Also Read: ഇലക്ട്‌റൽ ബോണ്ടിലേറ്റ തിരിച്ചടിക്ക് പ്രതികാരം വീട്ടേണ്ടത് പൗരത്വ ഭേദഗതി വഴിയല്ല: എം മുകേഷ് എംഎൽഎ

ഈ പശ്ചാത്തലത്തില്‍ ലോക്‌സഭയ്‌ക്കൊപ്പം തന്നെ നിയമസഭാ തെരഞ്ഞെടുപ്പും നടത്തിയേക്കും. നിലവില്‍ കശ്മീരിലെ മണ്ഡല പുനര്‍ നിര്‍ണയവും വോട്ടര്‍ പട്ടികയുമെല്ലാം പൂര്‍ത്തിയായെന്നാണ് ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. ഇന്നും നാളെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ സന്ദര്‍ശം പൂര്‍ത്തിയായാല്‍ കശ്മീരില്‍ രണ്ട് തെരഞ്ഞെടുപ്പുകളും ഒരുമിച്ച് പ്രഖ്യാപിക്കാനുളള സാധ്യതയും തളളിക്കളയാനാവില്ല.

Also Read: രാജ്യത്തിന് ഭീഷണിയാകുന്ന നിലപാടുകള്‍ കേന്ദ്രം സ്വീകരിക്കുമ്പോള്‍ അതിനെ രാഷ്ട്രീയമായി നേരിടാന്‍ എല്‍ഡിഎഫിന് മാത്രമെ കഴിയൂ:സി. രവീന്ദ്രനാഥ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here