മോദിക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമര്‍ശങ്ങളിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍.ഭാവിയില്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് രാഹുലിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. ജാഗ്രതയും സൂക്ഷ്മതയും പാലിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം.

പ്രധാനമന്ത്രിയെ പോക്കറ്റടിക്കാരന്‍ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. വിഷയത്തില്‍ ദില്ലി ഹൈക്കോടതി ഉത്തരവും രാഹുല്‍ നല്‍കിയ മറുപടിയും കണക്കിലെടുത്താണ് കമ്മീഷന്റെ നടപടി. ദുശ്ശകുനം, പോക്കറ്റടിക്കാരന്‍ പോലെയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ബിജെപി നേതാവ് നല്‍കിയ പരാതിയില്‍ ദില്ലി ഹൈക്കോടതി രാഹുലിനെ വിമര്‍ശിച്ചിരുന്നു.

Also Read : ഇ ഡി സമന്‍സിനെതിരെ തോമസ് ഐസക്കും കിഫ്ബിയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

വിഷയത്തില്‍ താന്‍ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നെങ്കിലും ആവശ്യമായ ഇടപെടല്‍ ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഇതോടെ, എട്ടാഴ്ച്ചയ്ക്കുള്ളില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി. അതുപ്രകാരമാണ് തെരഞ്ഞെടുപ്പ് കമീഷന്‍ രാഹുലിന് മുന്നറിയിപ്പ് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here