തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം മാർച്ച് 15 -നകം

തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം ഉടൻ ഉണ്ടായേക്കും. മാർച്ച് 15നകം തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിച്ചേക്കും. നിയമമന്ത്രി അർജുൻ റാം മേഘ്‌വാളിൻ്റെ നേതൃത്വത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയിൽ അഞ്ച് പേരുകൾ വീതമുള്ള രണ്ട് പ്രത്യേക പാനലുകൾ സമിതി തയ്യാറാക്കും. ആഭ്യന്തര സെക്രട്ടറിയും, പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് സെക്രട്ടറിയും സെർച്ച് കമ്മിറ്റിയിലുണ്ടാകും.

Also Read; കൂലിപ്പണിക്കാരായ ആ ചെറുപ്പക്കാരുടെ സ്ഥാനത്ത് ഉപരി വർഗ്ഗക്കാരായ ഒരു കൂട്ടം ആളുകളായിരുന്നുവെങ്കിൽ സുഭാഷ് രക്ഷപ്പെടുമായിരുന്നോ? കെ കെ ഷാഹിന

മാർച്ച് 13, 14 തീയതികളിൽ സെർച്ച്‌ കമ്മിറ്റി യോഗം ചേരും. സെർച്ച്‌ കമ്മിറ്റി നൽകുന്ന പേരുകളിൽ നിന്ന് പ്രധാനമന്ത്രി അംഗമായ സമിതി 2 പേരുകൾ തിരഞ്ഞെടുക്കും. പ്രധാനമന്ത്രിയും അദ്ദേഹം നിർദേശിക്കുന്ന മന്ത്രിയും, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് അല്ലെങ്കിൽ പ്രതിപക്ഷത്തെ വലിയ പാർട്ടിയുടെ നേതാവ് എന്നിവർ ചേർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷണരെ തിരഞ്ഞെടുക്കുക.

Also Read; ‘ഈ ആയിഷാൻ്റെ പിന്നാലെയുള്ള ആ നടത്തം അങ്ങ് നിർത്തിയേക്ക്, അത് പ്രശ്‌നാവും’, തട്ടത്തിൻ മറയത്തിലെ ആ മാസ് സീനിലുള്ളത് സുഷിനോ? മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here