ഇലക്ഷന്‍ കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു

ഇലക്ഷന്‍ കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ രാജി. ഗോയലിന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുര്‍മു സ്വീകരിച്ചു.  ഇലക്ഷന്‍ കമ്മഷനില്‍ ഒരു ഒഴിവ് ഉണ്ടായിരുന്ന സാഹചര്യത്തിലാണ് അരുണ്‍ ഗോയിലന്റെ രാജി. നിലവില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രമാണ് ഇലക്ഷന്‍ കമ്മിഷനില്‍ ഉള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി അടുത്താഴ്ച പ്രഖ്യാപിക്കാനിരിക്കെ ഗോയലിന്റെ രാജി ഇതിനെ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

ALSO READ: സൗദി അറേബ്യയില്‍ ടിവി റിപ്പോര്‍ട്ടറെ ‘അപമര്യാദയായി’ എഐ റോബോര്‍ട്ട് സ്പര്‍ശിച്ചെന്ന് സോഷ്യല്‍ മീഡിയ; വിമര്‍ശനങ്ങള്‍ കടുക്കുന്നു

കേന്ദ്ര ഖന വ്യവസായ സെക്രട്ടറി ആയിരുന്ന അരുണ്‍ ഗോയാല്‍ വിആര്‍എസ് എടുക്കുന്നത് 2018നവംബറിലാണ്. വിആര്‍എസ് എടുത്ത് ഒരു ദിവസം തികയും മുന്നേ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി നിയമനം ലഭിച്ചു. ഇതോടെ തെരഞ്ഞെടുപ്പ് കമ്മിഷനേ പോലും രാഷ്ട്രീയ വത്ക്കരിക്കുന്നുവെന്ന വിമര്‍ശനം ശക്തമായിരുന്നു. ഇതിനിടെ ആണ് ഇപ്പോഴുള്ള ദൂരഹമായ രാജി വെക്കല്‍. രാജി നടപടികള്‍ വളരെ വേഗം പൂര്‍ത്തിയാക്കിയതും ചോദ്യങ്ങള്‍ക്ക് വഴി വെക്കുന്നുണ്ട്. അതേസമയം ഗോയലിന്റെ രാജിക്ക് പിന്നാലെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറേ നിയമിക്കാനുള്ള നടപടികള്‍ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.

വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായ അരുണ്‍ ഗോയലിനെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര മെയില്‍ വിരമിച്ചതിന് പിന്നാലെയാണ് നിയമിച്ചത്. 1985 ബാച്ച് പഞ്ചാബ് കേഡര്‍ ഐ.എ.എസ് ഓഫീസറായിരുന്നു അരുണ്‍ ഗോയല്‍. 2027 ഡിസംബര്‍ വരെ അരുണ്‍ ഗോയലിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗമായി പ്രവര്‍ത്തനകാലാവധിയുണ്ടായിരുന്നു.

ALSO READ: വിജയയുടെ പാര്‍ട്ടിയില്‍ മണിക്കൂറുകള്‍ക്കകം ചേര്‍ന്നത് 20 ലക്ഷത്തിലധികം പേര്‍; ആദ്യ അംഗം വിജയ് തന്നെ

ഡിസംബറില്‍ ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അരുണ്‍ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചത്. ഗോയലിന്റെ നിയമനത്തിനെതിരെ സുപ്രീംകോടതിയില്‍ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഹര്‍ജി നല്‍കിയിരുന്നു.  സുപ്രീംകോടതി വിധി മറികടന്നു പാര്‍ലമെന്റില്‍ പാസാക്കിയ പുതിയ നിയമം അനുസരിച്ചു തെരഞ്ഞെടുപ്പ് കമ്മീഷനറെ നിയമിക്കേണ്ടത് പ്രധാനമന്ത്രി, നിര്‍ദേശിക്കപ്പെടുന്ന കേന്ദ്ര മന്ത്രി ലോക്‌സഭ പ്രതിപക്ഷ കക്ഷി നേതാവ് എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണ്. ഇതോടെ അരുണ്‍ ഗോയല്‍ രാജി വെച്ചതിലടക്കം നിരവധി ചോദ്യങ്ങള്‍ ആണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News