തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ മാര്‍ച്ച് 15നകം നിയമിച്ചേക്കും. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റി യോഗം നാളെ നടന്നേക്കും. ആഭ്യന്തര സെക്രട്ടറിയും, പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് സെക്രട്ടറിയും സെര്‍ച്ച് കമ്മിറ്റിയിലുണ്ട്.
അഞ്ച് പേരുകള്‍ വീതമുള്ള രണ്ട് പ്രത്യേക പാനലുകള്‍ സമിതി തയ്യാറാക്കും. സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പേരുകളില്‍ നിന്ന് പ്രധാനമന്ത്രി അംഗമായ സമിതി 2 പേരുകള്‍ തിരഞ്ഞെടുക്കും. പുതിയ നിയമപ്രകാരം പ്രധാനമന്ത്രിയും പ്രധാനമന്ത്രി നിര്‍ദ്ദേശിക്കുന്ന കേന്ദ്രമന്ത്രിയും ലോക്‌സഭ പ്രതിപക്ഷ നേതാവുമാകും തെരരഞ്ഞെടുപ്പ് കമ്മീഷണരെ തെരഞ്ഞെടുക്കുക. ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ക്കായി പൂര്‍ണ സജ്ജമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ കശ്മീരില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിന് ശേഷമാകും ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനമെന്നും അദ്ദേഹം അറിയിച്ചു.
ALSO READ: സൂക്ഷിച്ച് നോക്കേണ്ടടാ ഉണ്ണീ..ഇത് തന്തൂരി ചിക്കനല്ല
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here