ലോക്സഭാ തെരഞ്ഞെടുപ്പ്; എൽഡിഎഫ് തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലം കൺവെൻഷനുകൾ ഇന്ന്

എൽഡിഎഫ് തിരുവനന്തപുരം ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം കൺവെൻഷനുകൾ ഇന്ന്. ആറ്റിങ്ങൽ മണ്ഡലം കൺവെൻഷൻ മൂന്ന് മണിക്കും, തിരുവനന്തപുരം മണ്ഡലം കൺവെൻഷൻ 4 മണിക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കി രണ്ടാം ഘട്ടപ്രചാരണത്തിലേക്ക് കടക്കുകയാണ് തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർഥി പന്യൻ രവീന്ദ്രനും, ആറ്റിങ്ങലിലെ സ്ഥാനാർഥി വി ജോയിയും. രണ്ടാം ഘട്ട പ്രചാരണത്തിന് തുടക്കം കുറിച്ച് ഇരുമണ്ഡലങ്ങലിലെയും തിരഞ്ഞെടുപ്പ് കന്വേഷനുകൾ ഇന്ന് വൈകിട്ട് നടക്കും.

Also Read: കട്ടപ്പനയിലെ ഇരട്ടക്കൊലപാതകം; വിഷ്ണുവിന്റെ ജീവിതം ദുരൂഹമെന്ന് നാട്ടുകാർ

ആറ്റിങ്ങൽ മണ്ഡലം കൺവെൻഷൻ വൈകിട്ട് 3 മണിക്ക് മാമം മൈതാനത്തും, തിരുവനന്തപുരം മണ്ഡലം കൺവെൻഷൻ പുത്തരിക്കാണ്ട മൈതാനിയിൽ 4 മണിക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എൽ ഡി എഫിലെ വിവിധ കക്ഷി നേതാക്കൾ കൺവെൻഷനുകളിൽ പങ്കെടുക്കും. കിളിമാനൂർ പുതിയകാവ് മേഖലകളിലാണ് ആറ്റിങ്ങലിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയുടെ ഇന്നത്തെ പ്രചരണം, തിരുവനന്തപുരത്തെ നഗര മേഖലകളിലാണ് തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ പ്രചാരണം.

Also Read: ‘വടകരയില്‍ കോലിബി’; ഷാഫി പറമ്പിലിനെ ബിജെപി സഹായിക്കും: ആരോപണമുയര്‍ത്തി മന്ത്രി എം ബി രാജേഷ്

യുഡിഎഫ് എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണം തുടങ്ങും മുൻപേ പ്രചാരണത്തിൽ ഏറെ മുന്നേറാൻ കഴിഞ്ഞതാണ് ഇരു സ്ഥാനാർഥികൾക്കും നൽകുന്ന ആത്മവിശ്വാസം. മുഴുവൻ വോട്ടർമാരെയും നേരിൽ കണ്ടുള്ള പ്രചാരണമാകും രണ്ടാംഘട്ടത്തിൽ പ്രധാനമായും സ്ഥാനാർഥികൾ നടത്തുക. മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞതോടെ ഇനിയുള്ള പ്രചാരണത്തിന് വാശിയും ആവേശവും കൂടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News