തെരഞ്ഞെടുപ്പ് അട്ടിമറി; ഡൊണാള്‍ഡ് ട്രംപ് കീഴടങ്ങി

തെരഞ്ഞെടുപ്പ് അട്ടിമറി കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍. അറ്റ്ലാന്റയിലെ ഫുള്‍ട്ടന്‍ ജയിലിലെത്തിയാണ് ട്രംപ് കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ അദ്ദേഹത്തെ ജാമ്യത്തില്‍വിട്ടു.

Also Read: ഹിമാചല്‍ പ്രദേശില്‍ വീണ്ടും ആശങ്കയായി മഴ

2020ല്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ദക്ഷിണ സംസ്ഥാനങ്ങളിലെ ഫലങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അക്രമം, ഗൂഢാലോചനയടക്കം 13 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയത്.

Also Read: പന്തളത്ത് ഹോട്ടലുകളിൽ പരിശോധന: പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്തു

കേസിലെ മറ്റ് പ്രതികളും നേരത്തെ കീഴടങ്ങിയിരുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ് ഇത്തവണയും ട്രംപ് ആവര്‍ത്തിച്ചു. നേരത്തെ ഏപ്രില്‍ മാസത്തില്‍ കൈക്കൂലിയുമായി ബന്ധപ്പെട്ടും ട്രംപിനെതിരെ കേസെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News