മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. മഹാരാഷ്ട്ര നിയമസഭയുടെ നിലവിലെ കാലാവധി നവംബര്‍ 26നും ജാര്‍ഖണ്ഡ് നിയമസഭയുടെ നിലവിലെ കാലാവധി അടുത്ത വര്‍ഷം ജനുവരി 5 നുമാണ് അവസാനിക്കുന്നത്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളും ഇതിനൊപ്പം പ്രഖ്യാപിച്ചേക്കും. നവംബര്‍ രണ്ടാം വാരത്തോടെ തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തിയിരുന്നു.
അതേസമയം മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാസിക്കില്‍ ഇടതുപാര്‍ട്ടികളുടെ കണ്‍വെന്‍ഷന്‍ നടക്കുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ഡോ. അശോക് ധാവ്ലെ അറിയിച്ചു. ഒക്ടോബര്‍ 16നാണ് കണ്‍വെന്‍ഷന്‍.പെസന്റ്‌സ് വര്‍ക്കേഴ്സ് പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടി, സിപിഐ, സത്യശോധക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടങ്ങി വിവിധകക്ഷികളുടെ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ധാവ്ലെ വ്യക്തമാക്കി.
ALSO READ: സല്‍മാന്‍ ഖാന്റെ സുരക്ഷ ശക്തമാക്കി; മുംബൈയില്‍ വീണ്ടും അധോലോകം തലപൊക്കുന്നു?
അടുത്തമാസം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. വിവിധപാര്‍ട്ടികളിലെ നേതാക്കള്‍ മുംബൈയില്‍ നടത്തിയ യോഗത്തിലാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
ALSO READ: എസ് സി ഒ സമ്മിറ്റിന് നാളെ തുടക്കം; സുരക്ഷാ നടപടികൾ കർശനമാക്കി പാകിസ്ഥാൻ
ബിജെപി വിരുദ്ധവോട്ടുകള്‍ ഏകോപിപ്പിക്കാനാണ് കണ്‍വെന്‍ഷന്‍ ലക്ഷ്യമിടുന്നതെന്ന് ധാവ്ലെ പറഞ്ഞു. കണ്‍വെന്‍ഷനില്‍ ജനപക്ഷനയങ്ങള്‍ രൂപവത്കരിക്കും. മഹാവികാസ് അഘാഡിയുമായി സീറ്റ്ധാരണയ്ക്കും ലക്ഷ്യമിടുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here