തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കെഎസ്‌യുവിന്റെ കലാപ ആഹ്വാനം: ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി പ്രതിഷേധവുമായി എസ്എഫ്‌ഐ

കേരള സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന് ആലപ്പുഴ ജില്ലയിലേറ്റ കനത്ത പരാജയം മറയ്ക്കാന്‍ ക്യാമ്പസുകളില്‍ കലാപ ആഹ്വാനം നടത്തി കെഎസ്‌യു. 17 ക്യാമ്പസുകളില്‍ 15ലും എസ്എഫ്‌ഐ ക്ക് വന്‍വിജയമാണ് വിദ്യാര്‍ത്ഥികള്‍ സമ്മാനിച്ചത്.

ALSO READ: ഫ്ലെക്സ് ഫ്യുവല്‍ എന്‍ജിനുമായി ഹോണ്ടയുടെ CB 300F എത്തുന്നു; അറിയാം ഫ്ളെക്സ് ഫ്യുവല്‍ എന്‍ജിന്റെ വിശേഷങ്ങൾ

അമ്പലപ്പുഴ ഗവണ്‍മെന്റ് കോളേജില്‍ യാതൊരുവിധ സംഘര്‍ഷവും നിലനില്‍ക്കാത്ത സാഹചര്യത്തില്‍ കെഎസ്‌യു കൊടിമരം അവര്‍ തന്നെ നശിപ്പിച്ച് അക്രമമുണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. തുടര്‍ന്ന് ക്യാമ്പസിനകത്ത് കെഎസ്‌യു ആക്രമണം അഴിച്ചുവിട്ടു. എസ്എഫ്‌ഐ അമ്പലപ്പുഴ ഏരിയ പ്രസിഡന്റ് സദാമിന് അടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് കെഎസ്‌യു അക്രമത്തില്‍ പരിക്കേറ്റു. ജില്ലയിലെ മുഴുവന്‍ ക്യാമ്പസിലും അക്രമണം നടത്താനുള്ള ഗുഢാലോചനയിലാണ് കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് നേതൃത്വം. ക്യാമ്പസുകളിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള കെഎസ്‌യുവിന്റെ നീക്കത്തിനെതിരെ ജില്ലയിലെ മുഴുവന്‍ ക്യാമ്പസുകളിലും എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നാളെ വിദ്യാര്‍ത്ഥി പ്രതിഷേധം സംഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News