അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ തുടർന്ന് പ്രമുഖ പാർട്ടികൾ. ബി ജെ പി മിസോറാമിലെ 2I സ്ഥാനാർത്ഥികളേയും കോൺഗ്രസ് ഛത്തീസ്ഗഡിലെ 53 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനിലെ പട്ടികയും ഉടൻ പ്രഖ്യാപിക്കും.
Also read:കാസർഗോഡ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്; ഭർത്താവിന് ജീവപര്യന്തം
രാജസ്ഥാൻ , മധ്യപ്രദേശ് , ഛത്തീസ്ഗഡ് , തെലങ്കാന , മിസോറാം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുകയാണ്. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളും സജീവമാണ്. രാജസ്ഥാനിൽ അധികാരത്തിലിരിക്കുന്ന കോൺഗ്രസിലും പ്രതിപക്ഷത്തിരിക്കുന്ന ബിജെപിയിലും ആഭ്യന്തര പ്രശ്നങ്ങളുണ്ട്. കോൺഗ്രസിൽ അശോക് ഗെഹ്ലോട്ട് – സച്ചിൻ പൈലറ്റ് പോരാണെങ്കിൽ ബി ജെ പിയിൽ മുൻ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യ നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയാണ്. അതേസമയം നവംബർ 7 ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മിസോറാമിൽ ബി ജെ പി പ്രചാരണവും ശക്തമാക്കി.
Also read:ബസ് യാത്രക്കിടെ തല പുറത്തേക്കിട്ട വിദ്യാർത്ഥി പോസ്റ്റിൽ തലയിടിച്ച് മരിച്ചു
പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയും സംസ്ഥാനത്തെ തെരഞ്ഞെടുപ്പിന്റെ കൊ ഇൻചാർജുമായ അനിൽ ആന്റണി മിസോറാമിലെത്തി. പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയ അനിൽ ആന്റണി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കുകയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. 40 അംഗ മിസോറാം നിയമസഭയിൽ നിലവിൽ ബിജെപിക്ക് ഒരംഗം മാത്രമാണുള്ളത്. ഇക്കുറി മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുന്നതിനാണ് ബിജെപി ശ്രമം. രാജസ്ഥാനിൽ സ്ഥാനാർഥി പട്ടിക എത്രയും വേഗം പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here