ഇന്തോനേഷ്യയിൽ പൊതുതെരഞ്ഞെടുപ്പ് ബുധനാഴ്‌ച നടക്കും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരമാണ് നടക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ 20 കോടിയിലധികം വോട്ടർമാരാണ് ഭാഗമാകുക. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് മുൻ ഗവർണർമാരായ ഗഞ്ചാർ പ്രണോവോയും അനീസ് ബസ്വേദനും മുൻ പ്രത്യേക സേനാ കമാൻഡർ പ്രബോവോ സുബിയാന്തോയുമാണ്.
ALSO READ: ‘ഇടതുപക്ഷ സർക്കാർ ഒരുകാലത്തും കർഷകരെ അവഗണിച്ചിട്ടില്ല’: മന്ത്രി പി പ്രസാദ്
8,20,000 പോളിങ് സ്റ്റേഷനുകളാണ് 17,000 ദ്വീപുകളിലായി സജ്ജീകരിച്ചിട്ടുള്ളത്. 17 വയസ്സ് പൂർത്തിയായ എല്ലാവർക്കും വോട്ട് ചെയ്യാം. പ്രാഥമിക ഫലങ്ങൾ വൈകിട്ടോടെ ലഭിക്കും. 35 ദിവസമാണ് ഔദ്യോഗിക ഫലം പ്രഖ്യാപിക്കാൻ എടുക്കുന്നത്. 50 ശതമാനം വോട്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്കാർക്കും ലഭിച്ചില്ലാ എങ്കിൽ കൂടുതൽ വോട്ടുലഭിച്ച രണ്ടുപേർ രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ മത്സരിക്കണം. ജൂൺ 26നായിരിക്കും ഈ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പുകളിലൊന്നാണ് ഇന്തോനേഷ്യൻ തെരഞ്ഞെടുപ്പ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here