മധ്യപ്രദേശ്, ഛത്തീസ്ഗഡ് മണ്ഡലങ്ങളിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്

മധ്യപ്രദേശ് നിയമസഭ തെ​ര​ഞ്ഞെ​ടു​പ്പിന്‍റെയും ഛത്തീസ്ഗഡിലെ 70 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കുമു​ള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴ് മുതൽ നടക്കും. മധ്യപ്രദേശിൽ 230 സീറ്റുകളിലേക്ക് മത്സരിക്കുന്നത് 2533 സ്ഥാനാർത്ഥികൾ. ഡിസംബർ മൂന്നിന് ആണ് ഫലം പ്രഖ്യാപിക്കുക.

ALSO READ: ശംഖുമുഖത്ത് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രം തയ്യാര്‍; വധൂവരന്‍മാര്‍ക്കൊപ്പം സെല്‍ഫി പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

ഛത്തീസ്ഗഡില്‍ 958 സ്ഥാനാര്‍ത്ഥികളാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്നത്. വോട്ടെടുപ്പിനായി 18,833 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സ്ഥാപിച്ചത്. മൊത്തം 90 സീറ്റുള്ള ഛത്തീസ്ഗഡിൽ 20 സീറ്റിലേക്ക് ആദ്യഘട്ടം വോട്ടെടുപ്പ് ഈ മാസം 7നു നടന്നു. മിസോറമിലും 7നു ആയിരുന്നു വോട്ടെടുപ്പ്. രാജസ്ഥാൻ (നവംബർ 25), തെലങ്കാന (30) എന്നിവിടങ്ങളിലെ പോളിങ്ങിനു ശേഷം വോട്ടെണ്ണൽ ഡിസംബർ 3നു നടക്കും.

ALSO READ: ഓട്ടിസം ബാധിച്ച പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News