വെറ്ററിനറി സർവ്വകലാശാല മാനേജ്‌മന്റ്‌ കൗൺസിൽ വിദ്യാർത്ഥി പ്രതിനിധി തെരഞ്ഞെടുപ്പ്; എസ്‌എഫ്‌ഐക്ക്‌ ഉജ്ജ്വല ജയം

SFI

വെറ്ററിനറി സർവകലാശാല മാനേജ്മെന്റ് കൗൺസിൽ വിദ്യാർഥി പ്രതിനിധി തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ മിന്നും ജയം. എസ്‌എഫ്‌ഐ സ്ഥാനാർഥി പി അഭിരാം 427 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ 22ന് ആയിരുന്നു തെരഞ്ഞെടുപ്പ്. രാവിലെ പൂക്കോട് വെറ്ററിനറി സർവകലാശാല ആസ്ഥാനത്തായിരുന്നു വോട്ടെണ്ണൽ.

Also read:വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കണ്ണൂരിൽ 13-കാരിയുടെ മരണം അത്യപൂർവ രോഗകാരണമെന്ന് സ്ഥിരീകരണം

എസ്എഫ്ഐയും സ്വന്ത്രമുന്നണിയും തമ്മിലായിരുന്നു മത്സരം. സ്വതന്ത്ര മുന്നണി സ്ഥാനാർഥിക്ക് 228 വോട്ടുകൾ നേടാനെ സാധിച്ചുള്ളൂ. നേരത്തെ നടത്തേണ്ടിയുന്ന തെരഞ്ഞെടുപ്പ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തെ തുടർന്ന് മാറ്റിവച്ചതായിരുന്നു. മാനേജ്‌മെന്റ്‌ കൗൺസിലിൽ മറ്റുമണ്ഡലങ്ങളിലെ പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് നേരത്തെ പൂർത്തിയായതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News