തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍: ജില്ലകളില്‍ പര്യടനം നടത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളിന്റെ അധ്യക്ഷതയില്‍ ജില്ലാതല അവലോകന യോഗങ്ങള്‍ ആരംഭിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ആദ്യഘട്ട അവലോകന യോഗങ്ങള്‍ നടക്കുന്നത്്. സുരക്ഷിതവും സുതാര്യവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് ജില്ലകളിലുള്ള സാഹചര്യം വിലയിരുത്തുന്നതിനാണ് അവലോകന യോഗങ്ങള്‍ ചേരുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ ഇലക്ഷന്‍ ഓഫീസര്‍മാര്‍ കൂടിയായ ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍, തെരഞ്ഞെടുപ്പ് ജോലി നിര്‍വ്വഹിക്കുന്ന ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും.

ALSO READ:പളനി മുരുകൻ ക്ഷേത്രം: അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല; ഉത്തരവുമായി മദ്രാസ് ഹെെക്കോടതി

കുറ്റമറ്റ രീതിയില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എല്ലാ ബൂത്തുകളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബൂത്തുകളില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള റാംപ്, കുടിവെള്ളം, വൈദ്യുതി തുടങ്ങിയവ ഉറപ്പുവരുത്തണം. ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ജില്ലകളിലെ സാഹചര്യങ്ങള്‍ വിലയിരുത്തി പൊലീസ് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണം. വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കുന്നതിനുള്ള തുടര്‍നടപടികളും ജില്ലകളില്‍ സ്വീകരിക്കണം. വോട്ട് ചെയ്യുന്നതിന്് വിമുഖത കാണിക്കുന്നവരെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാക്കുന്നതിനുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കണം. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം സമയബന്ധിതമായി നല്‍കണം. കൂടുതല്‍ സ്ത്രീ സൗഹൃദ ബൂത്തുകളും തയ്യാറാക്കണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ മാതൃകാപെരുമാറ്റച്ചട്ടമനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് ഉറപ്പാക്കാന്‍ സജ്ജമായിരിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

ALSO READ:രാജ്യത്ത് ഇപ്പോള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ; കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ടീസ്റ്റ സെതല്‍വാദ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News