‘സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പ്’: മന്ത്രി പി എ മുഹമ്മദ് റിയാസ്

സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് ഇതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സർക്കാരിനെതിരായ കുപ്രചാരണങ്ങൾ ജനങ്ങൾ തള്ളിയതിന് തെളിവാണ് ഇതെന്നും മന്ത്രി പറഞ്ഞു. കുപ്രചാരണങ്ങൾ ചവറ്റുകൊട്ടയിലാണെന്ന് തെളിഞ്ഞു എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also read: ‘ചെങ്കോട്ടയാണ് ഈ ചേലക്കര’; ഇടതുമുന്നേറ്റത്തിൽ പോസ്റ്റുമായി കെ രാധാകൃഷ്ണൻ എം പി

പാലക്കാടും എൽ ഡി എഫ് വലിയ മുന്നേറ്റമുണ്ടാക്കി. യുഡിഎഫും ബിജെപിയും ഒരമ്മപെറ്റ മക്കളെ പോലെ പ്രവർത്തിച്ചതാണ് പ്രചരണ രംഗത്ത് കണ്ടത്. എൽഡിഎഫ് സർക്കാരിലും മുഖ്യമന്ത്രിയിലും ജനങ്ങൾക്കുള്ള വിശ്വാസം വീണ്ടും തെളിഞ്ഞു എന്നും മന്ത്രി പ്രതികരിച്ചു.

അതേസമയം, കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് തെളിയിച്ച് ചേലക്കര. ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി യു ആർ പ്രദീപ് വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ലീഡ് നില വർധിപ്പിക്കുന്നത് ഇതിന്റെ തെളിവാണ്. ഒരു ഘട്ടത്തിൽ പോലും യു ഡി എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ലീഡ് ചെയ്തിട്ടില്ല. ഇടത്പക്ഷ സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ മുൻനിർത്തിയായിരുന്നു ചേലക്കരയിൽ എൽ ഡി എഫ് ന്റെ പ്രചാരണം. ഇത് ജനങ്ങൾ മനസിലാക്കിയതിന്റെ തെളിവ് കൂടിയാണ് ഈ മുന്നേറ്റം.

Also read: ചേലക്കരയിൽ ഇടത് മുന്നേറ്റം; ആദ്യ മണിക്കൂറിൽ ലീഡ് നിലനിർത്തി യു ആർ പ്രദീപ്

സാമൂഹ്യ മാധ്യമങ്ങളിലൂടെ യു ഡി എഫും ബി ജെ പി യും പ്രചരിപ്പിച്ച എല്ലാ നുണക്കോട്ടകളും തകർന്നടിഞ്ഞിരിക്കുകയാണ്. പ്രചരിപ്പിച്ചതെല്ലാം നുണകളാണെന്ന് ജനങ്ങൾ മനസിലാക്കിയതിന്റെ തെളിവ് കൂടെയാണ് ഈ മുന്നേറ്റം. മുഖ്യമന്ത്രി മണ്ഡലത്തിൽ നേരിട്ടെത്തിയാണ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ഭാവി പദ്ധതികളും ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News