തെരഞ്ഞെടുപ്പ് ഫലം ഇടത് മുന്നണിക്ക് കരുത്ത് പകരുന്നതെന്ന് ഇ പി ജയരാജൻ. പാലക്കാട് ഇടതുമുന്നണിയുടെ സ്വാധീനം വർധിച്ചതായും അദ്ദേഹം പറഞ്ഞു. ബി ജെ പി ഫാസിസ്റ്റ് ഭരണമാണ് നടത്തുന്നതെന്ന രാഷ്ട്രീയ ധാരണ രൂപപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഇടതുമുന്നണിക്ക് അനുകൂലമായി നല്ല പ്രതികരണം ജനങ്ങളിൽ നിന്ന് ഉണ്ടായി എന്നും അദ്ദേഹം പ്രതികരിച്ചു.
Also read: ‘പാലക്കാട് ആർ എസ് എസ് – കോൺഗ്രസ് – എസ് ഡി പി ഐ ഡീൽ’: എ കെ ബാലൻ
‘ചേലക്കരയിൽ അടക്കം ഇടതുമുന്നണി തോൽക്കുമെന്ന് പ്രചരണം നടത്തിയില്ല. ആ പ്രചരണം എല്ലാം അസ്ഥാനത്തായി പോയി. എല്ലാ പ്രതികൂലമായ സാഹചര്യങ്ങളും ഇടതുമുന്നണി പരാജയപ്പെടുത്തി. പാലക്കാട് ബിജെപിക്കുള്ളിൽ ചേരിതിരിവ് ഉണ്ടായി. ജമാഅത്തെ ഇസ്ലാമി പറയുന്നത് മുസ്ലിം രാഷ്ട്രം കെട്ടിപ്പടുക്കണമെന്നാണ്. ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും എല്ലാം യുഡിഎഫിനൊപ്പം നിന്നു.
Also read: പാലക്കാട്ടെ വോട്ടുചോർച്ച, തോൽവി; ബിജെപിയിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തം
വർഗീയതയെ ഉൾപ്പെടുത്തി വോട്ട് നേടിയത് കരുത്തല്ല ദുർബലതയാണ്. ജമാഅത്തെ ഇസ്ലാമി, എസ് ഡി പി ഐ എല്ലാം യു ഡി എഫിനൊപ്പം നിന്നു. എല്ലാ വർഗീയ ശക്തികളേയും ഉപയോഗപ്പെടുത്തി വോട്ട് നേടുന്നത് കരുത്തല്ല, ദുർബലതയാണ്. മുസ്ലിം ലീഗ് ഗൗരവത്തോടെ ഇക്കാര്യം പരിശോധിക്കണം. ജമാഅത്തെ ഇസ്ലാമിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചവരാണ് ലീഗിൻ്റെ പഴയ നേതാക്കൾ. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടുന്നത് ന്യൂനപക്ഷത്തെ സഹായിക്കുമോ. ആർഎസ്എസിന് വളക്കൂറുണ്ടാക്കലാണ് അത്’- ഇ പി ജയരാജൻ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here