തിരഞ്ഞെടുപ്പ് ഫലം മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായകമാകും

മഹാരാഷ്ട്രയിലെ ലോക സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ സ്വാധീനിച്ച ഘടകങ്ങൾ നിരവധിയാണ്. തൊഴിലില്ലായ്‌മ, വിലക്കയറ്റം, കാർഷിക പ്രശ്നങ്ങൾ, മറാത്താ സംവരണം തുടങ്ങിയ വിഷയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും ജനശ്രദ്ധ നേടിയിരുന്നു. എന്നാൽ മറ്റൊരു പ്രധാന ഘടകം പ്രാദേശിക വികാരം മനസ്സിൽ സൂക്ഷിക്കുന്ന മഹാരാഷ്ട്രീയൻ വോട്ടുകളാണ്.

മറാത്തികൾക്ക് ജോലിയും അവസരങ്ങളും ഉറപ്പാക്കുന്നതിനായി മണ്ണിന്റെ മക്കൾ വാദവുമായി ബാൽ താക്കറെ 1966ൽ ശിവസേന രൂപീകരിച്ചത്. ശിവസേനയെ നെടുകെ പിളർത്തിയാണ് വിശ്വസ്തനായിരുന്ന ഏക്‌നാഥ് ഷിൻഡെ വിമത നീക്കത്തിലൂടെ അധികാരത്തിലേറിയത്. ശിവസേന എന്ന പേരും താക്കറെ കുടുംബത്തേയും ഒരുപോലെ സ്വീകരിച്ച പ്രാദേശിക ജനത ഉദ്ധവിനേയും ഷിന്ദേയേയും ഏത് രീതിയിലാകും വരവേല്‍ക്കുക എന്നതിനുള്ള മറുപടി കൂടിയാകും ജൂൺ 4.

Also Read: തൃശൂരിൽ ഭക്ഷ്യ വിഷബാധയെന്ന് സംശയം; ഛർദ്ദിയും വയറിളക്കവുമായി 27 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചിഹ്നവും പേരും നഷ്ടമായത് തിരിച്ചടിയാണെങ്കിലും നരേന്ദ്ര മോദിയുടെ വ്യാജ ശിവസേനയെന്ന പരിഹാസവും ജാര സന്തതിയെന്ന അധിക്ഷേപവും മറാത്താ വികാരം ആളിക്കത്തിക്കുന്നതായിരുന്നു. ശക്തനായ മറാഠ നേതാവ് ശരദ് പവാറിനെയും നരേന്ദ്ര മോദി വെറുതെ വിട്ടിരുന്നില്ല. ഇതെല്ലാം തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ പ്രിൻസ് വൈദ്യൻ കരുതുന്നത്. പ്രാദേശിക വാദവും ഹിന്ദുത്വവും ഉയര്‍ത്തിപ്പിടിച്ചായിരുന്നു താക്കറെ ശിവസേനയുടെ അടിത്തട്ട് ഉറപ്പിച്ചത്.

Also Read: ‘പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊന്തിയ സംഭവം; റിപ്പോർട്ടുകൾ തമ്മിൽ അന്തരമുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കും’; മന്ത്രി പി രാജീവ്

എന്നാൽ ചരിത്രത്തിൽ ആദ്യമായി മഹാരാഷ്ട്രയിലെ മുസ്ലിം വോട്ടുകൾ ശിവസേനയുടെ പെട്ടിയിൽ വീണതും ഇന്ത്യ ബ്ലോക്കിന് നേട്ടമുണ്ടാക്കും. ബാൽ താക്കറെ വിരൽ ഞൊടിച്ചാൽ മുംബൈ നിശ്ചലമാകുന്നൊരു കാലമുണ്ടായിരുന്നു. അധികാരത്തില്‍ നിന്ന് പുറത്താക്കപ്പടുമ്പോഴും ശിവസേന എന്ന സംഘടനയുടെ പ്രസക്തി അവസാനിക്കുന്നില്ല. യഥാര്‍ത്ഥ ശിവസേന പാരമ്പര്യം ആര്‍ക്കെന്ന് ഉറപ്പിക്കാനുള്ള ശ്രമങ്ങളായിരിക്കും ഇനി താക്കറെ പക്ഷത്തിനും ഏക്‌നാഥ് ഷിന്‍ഡേ നയിക്കുന്ന വിമത പക്ഷത്തിനും മുന്നിലുള്ളത്. അത് കൊണ്ട് തന്നെ ജൂൺ നാലിന് പുറത്ത് വരുന്ന തിരഞ്ഞെടുപ്പ് ഫലം മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായകമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here